For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തൃഷയുടെ കല്യാണം ആയില്ലേ? സത്യമായിട്ടും ഇതിനൊരു മറുപടിയില്ല! ഒടുവില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി നടി

  |

  തെന്നിന്ത്യയിലാകെ തിളങ്ങി നില്‍ക്കുകയാണ് തൃഷ. 2022 ല്‍ കരിയറിലെ വിജയങ്ങളെല്ലാം സ്വന്തമാക്കിയതിന് ശേഷമാണ് നടി പുതിയ വര്‍ഷത്തിലേക്ക് കടക്കുന്നത്. ഏറ്റവുമൊടുവില്‍ പൊന്നിയന്‍ സെല്‍വനിലൂടെ നേടിയെടുത്ത താരതിളക്കം തൃഷയെ ശ്രദ്ധേയാക്കി മാറ്റിയിരുന്നു. നിലവില്‍ റാങ്കി എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട തിരക്കിലാണ് നടിയുള്ളത്.

  ഡിസംബര്‍ മുപ്പതിനായിരിക്കും സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്. പ്രൊമോഷന്റെ ഭാഗമായി പല അഭിമുഖങ്ങളിലൂടെയും വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടി. ഇതിനിടെ തൃഷയുടെ വിവാഹം ഉടനെ ഉണ്ടാവുമോ എന്ന ചോദ്യത്തിന് നടി വ്യക്തമായിട്ടുള്ള ഉത്തരം പറഞ്ഞിരിക്കുകയാണ്.

  Also Read: മഞ്ഞചരടും താലിയും സമ്മാനിച്ച് അനു; ക്ഷണക്കത്തുമായി തങ്കച്ചന്‍! സ്റ്റാര്‍ മാജിക്കിലൂടെ സത്യം പറഞ്ഞ് താരങ്ങള്‍

  ഏറെ കാലമായി തൃഷയുടെ വിവാഹത്തെ കുറിച്ചറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഒടുവില്‍ ആ ചോദ്യത്തിനുള്ള മറുപടി നടി നല്‍കിയിരിക്കകുയാണ്.
  തൃഷ കല്യാണം കഴിക്കുന്നത് എപ്പോഴായിരിക്കുമെന്നാണ് ഒരാള്‍ ചോദിച്ചത്. പെട്ടെന്ന് കൈയ്യെടുത്ത് തൊഴുത നടി, 'സത്യമായിട്ടും ഇതിനൊരു ഉത്തരമില്ല. ക്ഷമിക്കണമെന്ന്' പറഞ്ഞു.

  Also Read: ദിലീപും കാവ്യയ്ക്കും മുന്നില്‍ കുട്ടികളെ നിലത്തിരുത്തി; മക്കളെ നിലത്തിരുന്നോ? അസ്വസ്ഥനായ ദിലീപിന്റെ വീഡിയോ

  അടുത്ത ചോദ്യം ഇത്രയും സൗന്ദര്യത്തിന്റെ കാരണമെന്താണെന്നാണ്? 'ഇതിനൊക്കെ ഞാന്‍ എന്ത് മറുപടി പറയാനാണ്. ഇങ്ങനെയൊക്കെ ആരെങ്കിലും പറയുമ്പോള്‍ ഞാനതിനെ ഒരു ആത്മപ്രശംസയായിട്ടേ എടുക്കാറുള്ളു. പിന്നെ സൗന്ദര്യത്തിന്റെ കാരണം ചോദിച്ചാല്‍ ജനിതകമായ ഗുണങ്ങള്‍ കൊണ്ടായിരിക്കാം.

  പിന്നെ എപ്പോഴും സന്തോഷമായിരിക്കുക, സ്വന്തം കാര്യത്തില്‍ ശ്രദ്ധ വേണം. കൊവിഡ് വന്നതിന് ശേഷം സ്വന്തം ആരോഗ്യം എങ്ങനെ നോക്കണമെന്ന് എല്ലാവരും പഠിച്ചിട്ടുണ്ടാവും. അതാണ് ജീവിതത്തില്‍ ആവശ്യമായി വേണ്ടത്. എല്ലാവരും ആരോഗ്യത്തോടെ ഇരിക്കണമെന്നും', തൃഷ പറയുന്നു.

  സിനിമയില്‍ ഗ്യാപ്പ് വരാന്‍ കാരണമെന്താണ്? 'ഇടയ്ക്ക് ഒരു ഗ്യാപ്പ് ഉണ്ടായിരുന്നു. ചില സമയത്ത് സിനിമകള്‍ തന്നെ റിലീസ് വൈകാറുണ്ട്. അതില്‍ എന്റെ ഭാഗത്ത് നിന്ന് യാതൊരു തെറ്റുമില്ല. അതിന്റെ കാരണം നിര്‍മാതാവിനോട് തന്നെ ചോദിക്കണം.

  രണ്ടാമത്തെ കാര്യം മുൻപത്തെ പോലെ ഒത്തിരി സിനിമകളൊന്നും ഞാന്‍ ഏറ്റെടുക്കുന്നില്ല. ആറ് മാസമായിട്ടും സിനിമകളൊന്നുമില്ലെങ്കില്‍ പോലും മോശം സിനിമകളൊന്നും എനിക്ക് വേണ്ടെന്ന് തീരുമാനിച്ചു'.

  'എനിക്ക് ഇഷ്‌പ്പെട്ട സിനിമകള്‍ മാത്രം ചെയ്താല്‍ മതിയെന്ന തീരുമാനത്തിലേക്ക് എത്തി. ആറേഴ് മാസം ഒരു സിനിമയ്ക്ക് വേണ്ടി മാത്രം കഷ്ടപ്പെട്ടതിന് ശേഷം മാത്രം അടുത്തതിലേക്ക് പോയാല്‍ മതി. മുന്‍പ് നാലഞ്ച് സിനിമകള്‍ ചെയ്‌തെങ്കില്‍ ഇപ്പോള്‍ രണ്ടെണ്ണമൊക്കെയാണ് ചെയ്യാറുള്ളത്. അത് നല്ലതായിട്ടാണ് തനിക്ക് തോന്നുന്നതെന്ന്', തൃഷ കൂട്ടിച്ചേര്‍ത്തു.

  തൃഷ സ്വപ്‌നം കണ്ടത് പോലൊരു റോള്‍ ഉണ്ടോന്ന് ചോദിച്ചാല്‍ മൂന്ന് വര്‍ഷം മുന്‍പ് ചോദിച്ചാല്‍ അങ്ങനെ ഒന്ന് ഉണ്ടായിരുന്നു എന്നാണ് നടിയുടെ മറുപടി. 'അതുവരെ ഒരു ചരിത്രത്തെ ആസ്പദമാക്കി വരുന്ന സിനിമയില്‍ രാജകുമാരിയുടേതിന് സമാനമായ റോള്‍ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. പൊന്നിയന്‍ സെല്‍വനിലൂടെ അത് സാധിച്ചു. അതിന് ശേഷം അങ്ങനൊരു സ്വപ്‌നമുണ്ടോന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് തൃഷയുടെ മറുപടി.

  ഇപ്പോള്‍ എന്റെ മനസിലുള്ള കാര്യം ഏത് കഥാപാത്രം ആണെങ്കിലും അത് നല്ല രീതിയില്‍ പോവണം. അത് ബോക്‌സോഫീസില്‍ വലിയ പ്രധാന്യത്തോട് കൂടി തന്നെ വിജയിക്കണം. ഇംപാക്ട് ഉളള കഥാപാത്രവും സിനിമയും വേണമെന്നാണ് എന്റെ അഭിപ്രായം. അതിന് വേണ്ടിയാണ് ശ്രമിക്കുന്നതെന്നും', തൃഷ വ്യക്തമാക്കുന്നു.

  English summary
  Trisha Krishnan Opens Up About Her Marriage Plans And Dream Role Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X