തൃഷ കോടികൾ ചെലവിട്ട് ആഘോഷിക്കുന്നു, ഓടി നടന്ന് സമ്പാദിക്കുന്ന നയൻതാര; കാരണമിതോ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് നിരവധി നായിക നടിമാർ വന്നിട്ടുണ്ടെങ്കിലും നിശ്ചിത കാലയളവിനപ്പുറം ഇവരിൽ പലർക്കും മാർക്കറ്റ് നിലനിർത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ നയൻതാര, തൃഷ എന്നീ നടിമാർക്ക് ഇന്നും സിനിമാ ലോകത്ത് വലിയ സ്ഥാനമുണ്ട്. സൂപ്പർതാര സിനിമകൾ, നായികാ കേന്ദ്രീകൃത സിനിമകൾ തു‌ടങ്ങിയവയെല്ലാം ഇവരെ തേ‌ടിയെത്തുന്നു. കരിയറിൽ വീഴ്ചകൾ വന്നപ്പോഴും പിന്മാറാതെ മുന്നോട്ട് നീങ്ങിയതാണ് ഇതിന് പ്രധാന കാരണം. വിജയ്, അജിത്ത്, സൂര്യ, വിക്രം, രജിനികാന്ത് തുടങ്ങിയ തമിഴകത്തെ സെലിബ്രിറ്റികളോടൊപ്പം നയൻതാരയും തൃഷയും അഭിനയിച്ചിട്ടുണ്ട്.

‌ടോളിവുഡിലും നിറ സാന്നിധ്യമായി. ബോളിവുഡിൽ സാന്നിധ്യമറിയിച്ചെങ്കിലും രണ്ട് പേരും സജീവമായില്ല. സമ്പാദ്യത്തിന്റെ കാര്യത്തിൽ നയൻതാരയാണോ തൃഷയാണോ മുന്നിലെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി വന്നിരിക്കുകയാണിപ്പോൾ. തൃഷയേക്കാൾ ധനിക നയൻതാരയാണെന്നാണ് റിപ്പോർട്ടുകൾ. 200 കോടിയുടെ ആസ്തി നയൻതാരയ്ക്കുണ്ട്. തൃഷയുടെ ആസ്തി 85 കോടിയാണ്. കരിയറിൽ എല്ലാക്കാലവും മാർക്കറ്റ് നിലനിർത്താൻ ശ്രദ്ധിക്കുന്നയാളാണ് നയൻ‌താര.

Trisha Krishnan  Nayanthara

തുടരെ പരാജയങ്ങൾ വന്നപ്പോഴും വലിയ സിനിമകൾ നയൻതാരയെ തേടി വന്നു. ജവാൻ എന്ന ബോളിവുഡ് ചിത്രം നയൻതാരയെ തേടി വരുന്നത് തുടർ പരാജയങ്ങൾക്കിടെയാണ്. പിന്നീടും ഫ്ലോപ്പുകൾ നിരവധി. 2024-25 കാലയളവിൽ ഹിറ്റുകളേ നയൻതാരയ്ക്കില്ല. എന്നാൽ ടോക്സിക്, പാട്രിയോട് തുടങ്ങിയ വലിയ പ്രൊജക്ടുകൾ താരത്തെ തേടിയെത്തി. പ്രതിഫലക്കാര്യത്തിൽ വലിയ വിട്ടുവീഴ്ചയ്ക്കും നയൻതാര തയ്യാറാവാറില്ല. മാത്രമല്ല ഒന്നിലേറെ ബിസിനസുകൾ, വൻകിട നിക്ഷേപങ്ങൾ എന്നിവയും നയൻതാരയുടെ സമ്പത്തിലെ പ്രധാന ഘടകങ്ങളാണ്. ഒരു സിനിമയ്ക്ക് അഞ്ച് കോടിയോളമാണ് നയൻതാര വാങ്ങുന്ന പ്രതിഫലം.

മറുവശത്ത് തൃഷയുടെ കരിയറിൽ വലിയ വീഴ്ച ഒരു ഘട്ടത്തിൽ വന്നിട്ടുണ്ട്. പിന്നീട് ശ്രദ്ധേയ സിനിമകളിലൂടെ നടി തിരിച്ചെത്തി. താരപദവിയേക്കാളും കോടികൾ പ്രതിഫലം വാങ്ങുന്നതിനേക്കാളും മികച്ച സിനിമകൾ തെരഞ്ഞെടുക്കുന്നതിലാണ് തൃഷ ശ്രദ്ധ നൽകിയത്. കൊടി, 96, പൊന്നിയിൻ സെൽവൻ തുടങ്ങിയ സിനിമകൾ ഉദാഹരണം. ഈ സിനിമകൾക്കിടയിലെല്ലാം വലിയ ​ഗ്യാപ്പ് തൃഷയ്ക്ക് കരിയറിൽ വന്നിട്ടുണ്ട്. സിനിമയ്ക്ക് പുറത്ത് മറ്റ് ബിസിനസുകൾ തൃഷ ചെയ്യുന്നില്ല.

സിനിമ കഴിഞ്ഞാൽ യാത്രകൾക്കും ആഘോഷങ്ങൾക്കുമാണ് പ്രാധാന്യം. ഓടി നടന്ന് പണം സമ്പാദിക്കുന്നതിൽ മാത്രം തൃഷയ്ക്ക് താൽപര്യമില്ലെന്ന് ആരാധകർ പറയുന്നു. 42 കാരിയായ തൃഷയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയുമില്ല. അവിവാഹിതയാണ് തൃഷ. മറുവശത്ത് നയൻതാരയ്ക്ക് ഇരട്ടക്കുട്ടികളാണ്. സിനിമയിലേക്ക് വന്ന കാലം മുതൽ കുടുംബത്തിന്റെ ഉത്തരവാദിത്വം നയൻതാരയ്ക്കുണ്ട്. നടിയുടെ അച്ഛൻ വർഷങ്ങളായി കിടപ്പിലാണ്.

More from Filmibeat

Read more about: trisha nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X