96ലൂടെ അവാര്‍ഡുകള്‍ വാരിക്കൂട്ടി തൃഷ! വൈറലായി നടിയുടെ പുതിയ ചിത്രം
96ന്റെ വിജയത്തിലൂടെ തമിഴില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് തൃഷ കൃഷ്ണന്‍. വിജയ് സേതുപതി നായകനായ സിനിമയുടെ വിജയം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. 96ലെ ജാനകി ദേവി തൃഷയുടെ സിനിമാ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായാണ് പ്രേക്ഷകര്‍ വിലയിരുത്തിയത്. സി പ്രേംകുമാര്‍ സംവിധാനം ചെയ്ത സിനിമ തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു.

96ലെ പ്രകടനത്തിന് ഇക്കൊല്ലം നിരവധി അവാര്‍ഡുകളാണ് തൃഷയ്ക്ക് ലഭിച്ചത്. പതിനൊന്നോളം പുരസ്‌കാരങ്ങള്‍ നടിയെ തേടിയെത്തി. 96നൊപ്പം ഹേ ജൂഡ് എന്ന മലയാള ചിത്രത്തിലെ പ്രകടനത്തിനും നടിക്ക് പുരസ്‌കാരം ലഭിച്ചിരുന്നു. ലഭിച്ച അവാര്‍ഡുകള്‍ക്ക് മുന്നില്‍ നിന്നും എടുത്ത തൃഷയുടെ പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു, നടി തന്നെയായിരുന്നു തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഈ ചിത്രം പോസ്റ്റ് ചെയ്തിരുന്നത്.
അതേസമയം 96ന് പിന്നാലെ തെന്നിന്ത്യയിലെ തിരക്കേറിയ നായികമാരില്‍ ഒരാളായി തൃഷ വീണ്ടും മാറിയിരുന്നു. നിവിന്‍ പോളിയുടെ ഹേയ് ജൂഡിന് ശേഷം നടി വീണ്ടും മലയാളത്തിലേക്കും എത്തുന്നുണ്ട്. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന റാമിലാണ് തൃഷ നായികയാവുന്നത്.


Click it and Unblock the Notifications