Don't Miss!
- News
ഇന്ത്യ ക്ഷണിക്കും; പാകിസ്താന് പ്രധാനമന്ത്രി വരുമോ? ഷാങ്ഹായ് ഉച്ചകോടി ഗോവയില്‍
- Automobiles
പുത്തൻ ആക്ടിവയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ
- Technology
ഉള്ള വരിക്കാരെ വിഐ സ്നേഹിച്ച് കൊല്ലും! 5ജിബി സൗജന്യ ഡാറ്റ നൽകുന്ന കിടിലൻ ഓഫർ പ്രഖ്യാപിച്ച് വിഐ
- Sports
കോലിയോ ഗില്ലോ അല്ല, ഏകദിനത്തില്‍ അവനാണ് തുറുപ്പുചീട്ട്-ചൂണ്ടിക്കാട്ടി ഇര്ഫാന്
- Lifestyle
ദിവസം മുഴുവന്‍ ഉന്മേഷം നിലനിര്‍ത്താന്‍ അഞ്ച് പാനീയങ്ങള്‍
- Finance
ഇനി മുടങ്ങാതെ പെൻഷൻ; 5,000 രൂപ മാസ പെൻഷൻ നേടാൻ ഈ കേന്ദ്ര സർക്കാർ പദ്ധതി; എങ്ങനെ ചേരാം
- Travel
വിദ്യയും അറിവും ലഭിക്കുവാൻ ഈ സരസ്വതീ ക്ഷേത്രം, സന്ദർശിക്കാം വസന്തപഞ്ചമി നാളിൽ
വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ മാത്രമായിരിക്കും; വിവാഹത്തെ കുറിച്ച് തൃഷയുടെ മറുപടി
കോളിവുഡ് സിനിമാലോകത്തെ നിത്യസുന്ദരിമാരില് ഒരാളാണ് തൃഷ കൃഷ്ണന്. മലയാളത്തില്‍ അഭിനയിക്കാനെത്തി മലയാളികളുടെയും ഇഷ്ടം നേടിയെടുത്ത തൃഷയുടെ കുടുംബ ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിയാന്‍ ഇന്നും പ്രേക്ഷകര്‍ക്ക് താല്പര്യമാണ്. അടുത്തിടെ നടന് ചിമ്പുവും തൃഷയും തമ്മില്‍ വിവാഹിതരാവാന്‍ പോവുകയാണെന്നുള്ള വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു.
ചിമ്പുവിന് മുന്‍പ് ബാഹുബലി താരം റാണ ദഗ്ഗുപതിയുമായി തൃഷ പ്രണയത്തിലാണെന്നായിരുന്നു വാര്‍ത്ത. അടുത്തിടെ റാണ വിവാഹിതനായതോടെ അതും അവസാനിച്ചു. എങ്കിലും ലോക്ഡൗണ്‍ നാളുകളില്‍ തന്നെ തൃഷ വിവാഹിതയാവുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുത്തന്‍ സിനിമകളുടെ തിരക്കുകളിലാണ് നടി എന്നാണ് അറിയുന്നത്.

എല്ലാ അഭിമുഖങ്ങളിലും തൃഷ നേരിടുന്ന ചോദ്യമാണ് എന്നാണ് വിവാഹം കഴിക്കുന്നതെന്ന്. ഒടുവില്‍ അതിനൊരു ഉത്തരം നടി തന്നെ നല്‍കിയിരിക്കുകയാണ്. ഏറ്റവും അവസാനം പുറത്ത് വന്ന തൃഷയുടെ ഒരു അഭിമുഖത്തിലാണ് പ്രതിശ്രുത വരനെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറഞ്ഞിരിക്കുന്നത്. ' എന്നെ പ്രത്യേകമായി മനസിലാക്കുന്നൊരാള്‍ക്ക് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്. അതൊരു പ്രണയ വിവാഹമായിരിക്കും.
എന്റെ സ്വപ്നത്തിലുള്ള ആളെ കണ്ടുമുട്ടുന്നില്ലെങ്കില്‍ അതുവരെ അവിവാഹിതയായി തുടരുന്നതിനും തനിക്ക് പ്രശ്നമൊന്നുമില്ലെന്നാണ് തൃഷ പറയുന്നത്. അങ്ങനെ ഒരാളെ വേഗം കണ്ടുപിടിക്കാന്‍ നടിയ്ക്ക് സാധിക്കട്ടേ എന്നാണ് ആരാധകരും ആശംസിക്കുന്നത്. അതേ സമയം പ്രണയം ഇപ്പോഴുണ്ടോ എന്ന കാര്യത്തെ കുറിച്ച് നടി ഇതുവരെ തുറന്ന് സംസാരിച്ചിട്ടില്ല. ചിമ്പുവിന്റെ പേരില്‍ വന്ന വാര്‍ത്ത തെറ്റാണെന്ന് നടി വ്യക്തമാക്കിയിരുന്നു.

തെന്നിന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട നടിമാരിലൊരാളാണ് തൃഷ കൃഷ്ണന്. നേരത്തെ ഒരു തവണ തൃഷയുടെ വിവാഹത്തിന് വേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നെങ്കിലും അത് മുടങ്ങി പോവുകയായിരുന്നു. ഒരു സിനിമാ താരവുമായി ഉണ്ടായിരുന്ന പ്രണയം അവസാനിച്ചതിന് ശേഷമാണ് തൃഷയുടെ വിവാഹനിശ്ചയം നടക്കുന്നത്. 2015 ലായിരുന്നു നിര്‍മാതാവ് വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹനിശ്ചയം.
Recommended Video
ഇരു കുടുംബംങ്ങളുടെയും ആശീര്‍വാദത്തോടെയായിരുന്നു അന്ന് വിവാഹനിശ്ചയത്തിന്റെ ചടങ്ങുകള്‍ നടത്തിയത്. ഈ ഫോട്ടോസ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ അധികം വൈകുന്നതിന് മുന്‍പ് തൃഷയും വരുണും വിവാഹം വേണ്ടെന്ന് വെക്കുകയായിരുന്നു. വിവാഹശേഷം സിനിമയുമായി മുന്നോട്ട് പോകണമെന്ന തൃഷയുടെ ആവശ്യം വരുണ്‍ അംഗീകരിക്കാത്തതാണ് വിവാഹം വേണ്ടെന്ന് വെച്ചതിന് പിന്നിലെന്നാണ് ഔദ്യോഗികമല്ലാത്ത വിവരങ്ങള്‍.
-
ആരോടും സംസാരിക്കാത്ത വിജയ്; മണിയെ കണ്ടതോടെ സ്വഭാവം മാറി; താരത്തെക്കുറിച്ച് നടൻ പറഞ്ഞത്
-
'ആയിഷ ചെയ്യുന്ന സമയത്ത് പലരും എന്നോട് ഇത് ചോദിച്ചതാണ്, എന്റെ പാട്നർ അടിപൊളിയാണ്'; നടി രാധിക പറയുന്നു!
-
കീർത്തി സുരേഷ് 13 വർഷമായി പ്രണയത്തിൽ, കാമുകൻ റിസോർട്ട് ഉടമ; നാല് വർഷം കഴിഞ്ഞ് വിവാഹമെന്നും റിപ്പോർട്ട്!