ആദ്യ കാഴ്ചയില്‍ തന്നെ പ്രണയം! ചൂടന്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് തൃഷ! ആ പ്രണയവും പരസ്യമാവുന്നു! കാണൂ!

തമിഴകത്തിന്റെ സ്വന്തം താരമാണെങ്കിലും മലയാളികള്‍ക്കും ഒരു പ്രത്യേക ഇഷ്ടമുള്ള താരമാണ് തൃഷ. ശ്യാമപ്രസാദ് സംവിധാനം ഹേയ് ജൂഡിലൂടെ താരം മലയാളത്തിലും തുടക്കം കുറിച്ചിരുന്നു. നിറഞ്ഞ കൈയ്യടിയോടെയാണ് മലയാളികള്‍ ഈ താരത്തെ പിന്തുടര്‍ന്നത്. അടുത്ത സുഹൃത്ത് കൂടിയായ നിവിന്‍ പോളിക്കൊപ്പമായിരുന്നു തൃഷ അരങ്ങറിയത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി അവതരിപ്പിക്കുന്ന താരത്തിന്‍രെ കൈയ്യില്‍ ഈ കഥാപാത്രവും ഭദ്രമായിരുന്നു. നേരത്തെ നിരവധി തവണ താരം മലയാളത്തില്‍ എത്തുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും അത് സാധ്യമായത് ഈ ചിത്രത്തിലൂടെയായിരുന്നു. സിനിമയിലെത്തിയ കാലം മുതല്‍ വിവാദങ്ങളും താരത്തെ വിടാതെ പിന്തുടര്‍ന്നിരുന്നു.

ഇരുപ്പിനും, സതുരംഗവേട്ടൈ2 തുടങ്ങി നിരവധി സിനിമകളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. പ്രഖ്യാപനം മുതല്‍ത്തന്നെ പല സിനിമകളും വാര്‍ത്തകളിലിടം നേടാറുണ്ട്. വിക്രം നായകനായെത്തുന്ന സാമി 2 ല്‍ നായികയായി എത്തുന്നത് തൃഷയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് തൊട്ടുമുന്‍പായാണ് താരം ഈ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങിയത്. ആരാധകരെ സംബന്ധിച്ച് ഏറെ നിരാശയുളവാക്കിയ കാര്യമായിരുന്നു. കീര്‍ത്തി സുരേഷിന്റെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയതിലുള്ള അനിഷ്ടമാണ് താരത്തെ ചൊടിപ്പിച്ചതെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍ വിവാദവും വിമര്‍ശനവും തുടരുന്നതിനിടയിലും താരം ഇതേക്കുറിച്ച് പ്രതികരിച്ചില്ല. സ്വന്തം സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് ട്വിറ്ററിലൂടെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടത്. അതിന് നല്‍കിയ ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയമായത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ താരത്തിന്റെ ചിത്രങ്ങളും പോസ്റ്റും വൈറലായിക്കൊണ്ടിരിക്കുകയാണ്.

Trisha

ആദ്യ കാഴ്ചയില്‍ത്തന്നെയുള്ള പ്രണയമാണ് ഇതെന്ന തലക്കെട്ടോടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ആരോടാണ് താരസുന്ദരിയുടെ പ്രണയമെന്നോര്‍ത്ത് ആശങ്കപ്പെടേണ്ട, താരം തന്നെ അതേക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഡോള്‍ഫിനോടൊപ്പം നീന്തുന്നതിനിടയിലെ ചിത്രങ്ങളാണ് താരസുന്ദരി പങ്കുവെച്ചിട്ടുള്ളത്. സിനിമാതിരക്കുകള്‍ക്കിടയില്‍ നിന്നും വിദേശത്ത് അവധിയാഘോഷിക്കാന്‍ പോയപ്പോഴുള്ള ചിത്രമാണ് താരം പങ്കുവെച്ചിട്ടുള്ളത്. താരത്തിന്റെ ട്വീറ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X