Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
നടി തൃഷ വിവാഹിതയാവാന്‍ പോവുന്നു; ബാച്ചിലറായിട്ടുള്ള അവസാന പിറന്നാള്‍ ആണെന്ന സന്ദേശമയച്ച് നടി ചാർമി
തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന് അടുത്തിടെയാണ് തന്റെ മുപ്പത്തിയെട്ടാം ജന്മദിനം ആഘോഷിച്ചത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ സജീവമായി അഭിനയിക്കാറുള്ള നടിയാണ് തൃഷ. അതുകൊണ്ട് തന്നെ ജന്മദിനത്തിലും തൃഷയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായത്.
തൃഷയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള പുത്തന്‍ ചര്‍ച്ചകള്‍ക്ക് പിന്നില്‍ നിര്‍മാതാവ് ചാര്‍മി കൗറിന്റെ ഒരു പോസ്റ്റാണ്. തൃഷയ്ക്ക് ജന്മദിന സന്ദേശം അയച്ച് എത്തിയതായിരുന്നു ചാര്‍മി. 'പിറന്നാള്‍ ആശംസകള്‍ തൃഷ ബേബി. ഒരു ബാച്ചിലര്‍ എന്ന നിലയില്‍ നിങ്ങളുടെ അവസാന ജന്മദിനമായിരിക്കും ഇതെന്ന് ശക്തമായ തോന്നല്‍ എനിക്കുണ്ട്' എന്നായിരുന്നു ചാര്‍മി ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ എഴുതിയത്.

ഈ ട്വീറ്റ് വൈറലായതോടെ തൃഷയുടെ ആരാധകരും രംഗത്തെത്തി. ആരാണ് നടിയുടെ പങ്കാളിയാവാന്‍ ഒരുങ്ങുന്നത്. വിവാഹം എന്നാണ് തുടങ്ങി നിരവധി ചോദ്യങ്ങളും ഉയര്‍ന്ന് വന്നു. പിന്നാലെ തൃഷയുടെ വരനെ തപ്പിയുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. ഔദ്യോഗികമായി ഇക്കാര്യം നടിയോ അടുത്ത ബന്ധുക്കളോ സ്ഥിരികരിച്ചില്ലെങ്കിലും വൈകാതെ അറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
പാർട്ടിവെയർ ലുക്കിൽ സിംപിളായി മൃണാലിനി രവി, മനോഹരമായ ഫോട്ടോസ് കാണാം
മുന്‍പ് തൃഷയുടെ വിവാഹനിശ്ചയം വരെ കഴിഞ്ഞെങ്കിലും ആ ബന്ധം വേണ്ടെന്ന് വെക്കുകയായിരുന്നു. ശേഷം പല പ്രമുഖ നടന്മാരുമായി തൃഷ പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഏറ്റവുമൊടുവില്‍ തെലുങ്ക് നടന് റാണ ദഗ്ഗുപതിയുടെ പേരിനൊപ്പമാണ് വാര്‍ത്തകളുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം റാണ വിവാഹിതനായതോടെ അതവസാനിച്ചു. ശേഷം നടന് ചിമ്പുവും തൃഷയും ഒന്നിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്തായാലും തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം തൃഷയുടെ വിവാഹത്തിന് കാത്തിരിക്കുകയാണ്.
-
വിജയകാന്തിന് നിറമില്ല; നായികയാവാൻ തയ്യാറാവാതിരുന്ന നടിമാർ; നടൻ പിന്നീട് താരമായപ്പോൾ
-
ശരീരത്ത് തുണി വേണമെന്നുള്ള നിർബന്ധമുണ്ട്; മുട്ടിന് താഴെ തുണിയില്ലെങ്കിലും കുഴപ്പമില്ലെന്ന് കുളപ്പുള്ളി ലീല
-
'എനിക്ക് അങ്ങനെ ജീവിക്കാൻ പറ്റില്ല'; രവി മേനോന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് കാരണം!, ശ്രീലത നമ്പൂതിരി പറഞ്ഞത്