ഹേയ് ജൂഡിന് ശേഷം ഹൊറര്‍ ചിത്രവുമായി തൃഷയെത്തുന്നു! മോഹിനിയുടെ കിടിലന്‍ ട്രെയിലര്‍ പുറത്ത്! കാണൂ
ശ്രദ്ധേയ ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ താരറാണിയായി മാറിയ നടിയാണ് തൃഷ കൃഷ്ണന്‍. മൗനം പേസിയതെ എന്ന ചിത്രത്തിലൂടെ തുടങ്ങിയ തൃഷ തുടര്‍ന്ന് നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിച്ചതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. സൂപ്പര്‍താരങ്ങളുടെയൊപ്പമായിരുന്നു കൂടുതല്‍ ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നത്. തമിഴ് തെലുങ്ക് ഭാഷകളിലായിരുന്നു തൃഷ അധിക സിനികകളും ചെയ്തിരുന്നത്.
അടുത്തിടെയായിരുന്നു മലയാളത്തില്‍ ഒരു ചിത്രത്തില്‍ തൃഷ അഭിനയിച്ചത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹേയ് ജൂഡ് എന്ന ചിത്രത്തിലൂടെയായിരുന്നു തൃഷ മലയാളത്തിലെത്തിയിരുന്നത്. സിനിമയിലെത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും താരമൂല്യം കുറയാത്ത നടിമാരില്‍ ഒരാളാണ് തൃഷ.

കൈനിറയെ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. തൃഷയുടെതായി തമിഴില്‍ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് മോഹിനി. ആര്‍ മാതേഷാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മോഹിനിയുടെ ട്രെയിലര്‍ സോഷ്യല്‍മീഡിയിയില്‍ പുറത്തിറങ്ങി.

മികച്ച സ്വീകാര്യതയാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹിനി,വൈഷ്ണവി എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ തൃഷ എത്തുന്നത്. തൃഷയ്ക്കു പുറമെ യോഗി ബാബു,സുരേഷ്, പൂര്‍ണിമാ ഭാഗ്യരാജ്,മുകേഷ് തിവാരി, ജാക്കി ഭഗ്നാനി.ഗണേഷ് വിനായകം തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ജൂലായ് 27ാനാണ് മോഹിനി ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലായി പ്രദര്‍ശനത്തിനെത്തുന്നത്.


Click it and Unblock the Notifications