തൃഷയും അനശ്വര രാജനും ഒന്നിക്കുന്ന രാംഗി! സിനിമയുടെ കിടിലന്‍ ടീസര്‍ പുറത്ത്
96ന്റെ വിജയത്തിലൂടെ തമിഴകത്ത് വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് തൃഷ കൃഷ്ണന്‍. തൃഷ മുഖ്യവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് രാംകി. ഏങ്കേയും എപ്പോതും എന്ന ചിത്രത്തിലൂടെ തമിഴകത്ത് ശ്രദ്ധേയനായ എം ശരവണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ കിടിലന്‍ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ഏആര്‍ മുരുകദോസിന്റെ കഥയിലാണ് സംവിധായകന്‍ ചിത്രമൊരുക്കുന്നത്.

ശക്തിയാണ് സിനിമയുടെ ഛായാഗ്രഹണം. സി സത്യയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സംവിധായകന്‍ ശരവണന്‍ തമിഴിലേക്ക് തിരിച്ചെത്തുന്നത്. ഒരു അപകടത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു അദ്ദേഹം. ചിത്രത്തില്‍ തൃഷയുടെ ആക്ഷന്‍ രംഗങ്ങളും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
തൃഷയ്‌ക്കൊപ്പം മലയാളി താരം അനശ്വര രാജനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അടുത്തിടെ സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള ചിത്രം അനശ്വര തന്നെ പങ്കുവെച്ചിരുന്നു. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ സിനിമയായിട്ടാണ് രാംഗി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











