ആരാധകര്‍ക്കായി പഴയകാല ക്യൂട്ട് ചിത്രം പങ്കുവെച്ച് തൃഷ! ഫോട്ടോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

By Midhun Raj

96ലൂടെ കഴിഞ്ഞ വര്‍ഷം തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറിയ താരമാണ് തൃഷ കൃഷ്ണന്‍. വിജയ് സേതുപതിക്കൊപ്പമുളള നടിയുടെ ചിത്രം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്.

96ന് ശേഷം രജനീകാന്തിനൊപ്പമുളള പേട്ട എന്ന ചിത്രം മാത്രമാണ് നടിയുടെതായി പുറത്തിറങ്ങിയിരുന്നത്. നിലവില്‍ കൈനിറയെ ചിത്രങ്ങളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.അതേസമയം കഴിഞ്ഞ ദിവസം തൃഷ പങ്കുവെച്ചൊരു ഇന്‍സ്റ്റഗ്രാം ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

trisha

ഒരു പഴയകാല ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചുകൊണ്ടായിരുന്നു നടി എത്തിയിരുന്നത്. 1999ല്‍ എടുത്തൊരു ചിത്രമാണ് തൃഷയുടെതായി പുറത്തുവന്നിരിക്കുന്നത്. സിനിമ നടിയെന്നതിലുപരി മോഡലായും പ്രവര്‍ത്തിച്ചിട്ടുളള താരമാണ് നടി.

നടിയുടെ ചിത്രത്തിന് താഴെ നിരവധി പേര്‍ കമന്റുകളുമായി എത്തിയിരുന്നു. അതേസമയം രാംഗി ആണ് തൃഷയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം. രാംഗിക്ക് പുറമെ ഗര്‍ജനൈ, സതുരംഗ വേട്ടൈ, പരമപഥം വിളയാട്ട്, തുടങ്ങിയ സിനിമകളും തൃഷയുടെതായി വരാനിരിക്കുന്ന ചിത്രങ്ങളാണ്.

Read more about: trisha തൃഷ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X