Don't Miss!
- Lifestyle
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില്‍ ഇന്നത്തെ ദിനം കഠിനം; രാശിഫലം
- News
ഒരു മാസത്തിനിടെ കത്തിയമർന്നത് മൂന്ന് ഇരുചക്ര വാഹനങ്ങൾ : ദുരന്തത്തിന് കാരണം തേടി എംവിഡി
- Travel
200 രൂപയ്ക്ക് സാമൂതിരിയുടെ നാട് കാണാം, നഗരംചുറ്റി യാത്രയുമായി കെഎസ്ആർടിസി
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
നടി തൃഷയുടെ കൈയില്‍ വിലങ്ങ് വെച്ച് പോലീസുകാര്‍! 'റാങ്കി'യുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് നടി
ഒരു കാലത്ത് തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായി തിളങ്ങി നിന്ന തൃഷ കൃഷ്ണന് ഇടക്കാലത്ത് സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്തിരുന്നു. എന്നാല്‍ ശക്തമായ തിരിച്ച് വരവാണ് നടി നടത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയിരുന്നു. മാത്രമല്ല വിജയ് സേതുപതിയ്ക്കൊപ്പം 96 എന്ന ചിത്രത്തിലൂടെ ഹിറ്റ് അടിച്ച നടി രജനികാന്തിനൊപ്പം പേട്ടയിലും അഭിനയിച്ചിരുന്നു.
അടുത്ത കാലത്തായി തൃഷ തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെല്ലാം അത്യുഗ്രന്‍ എന്ന് വേണം പറയാന്‍. ശക്തമായൊരു കഥാപാത്രമായി വീണ്ടും തൃഷ എത്തിയിരിക്കുകയാണ്. റാങ്കി എന്ന ചിത്രത്തില്‍ നിന്നും പുറത്ത് വന്ന പോസ്റ്ററാണ് തരംഗമായി കൊണ്ടിരിക്കുന്നത്. കൈയില്‍ വിലങ്ങ് വെക്കുന്ന പോലീസുകാര്‍ക്കിടയില്‍ നിന്നും തീക്ഷണമായ കണ്ണുകളോടെ തുറിച്ച് നോക്കുന്ന തൃഷയാണ് പോസ്റ്ററിലുള്ളത്.

പോലീസുകാരുടെ യൂണിഫോമില്‍ നിന്നും ഏതോ വിദേശത്താണ് കഥ നടക്കുന്നതെന്ന സൂചന വന്നിരിക്കുകയാണ്. ട്വിറ്ററിലൂടെ തൃഷ തന്നെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. എം മുരുഗദോസിന്റെ തിരക്കഥയില്‍ എം ശരവണനാണ് റാങ്കി സംവിധാനം ചെയ്യുന്നത്. ത്രില്ലര്‍ ഗണത്തിലൊരുക്കുന്ന ചിത്രം ഒരു സ്ത്രീ കേന്ദ്രീകൃതമായ കഥയാണ് പറയുന്നതെന്നാണ് സൂചന.
Here We Go!
— Trish Krish (@trishtrashers) May 22, 2019
The Intriguing and Thrilling #Raangi First Look! 🔥🔥 @LycaProductions
Story @ARMurugadoss
Directed by @Saravanan16713
Music @CSathyaOfficial @venketramg#IntriguingRaangiFL #ShootInProgress pic.twitter.com/Sl9TuViDwf
2016 ന് ശേഷം ഒരു വര്‍ഷത്തോളം സിനിമകളിലൊന്നും സജീവമല്ലാതിരുന്ന തൃഷയ്ക്ക് 2018 അനുഗ്രഹിക്കപ്പെട്ട വര്‍ഷമായിരുന്നു. നിവിന്‍ പോളിയ്ക്കൊപ്പം ഹേയ് ജൂഡിലൂടെ അരങ്ങേറ്റം നടത്തി. ശേഷം 96 ലൂടെ ശക്തമായ തിരിച്ച് വരവായിരുന്നു നടി നടത്തിയത്. ഈ വര്‍ഷം റിലീസിനെത്തിയ പേട്ടയും ഹിറ്റായതോടെ തൃഷയുടെ കരിയര്‍ തന്നെ മാറി മറിയുകയായിരുന്നു. റാങ്കി അടക്കം ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന അഞ്ച് ചിത്രങ്ങളാണ് തൃഷയുടേതായി വരാനിരിക്കുന്നത്.
-
ജൂനിയർ പുലിമുരുകൻ ഇവിടെയുണ്ട്! തീർത്തും സാധാരണക്കാരനായി ഒരു സാധാരണ സർക്കാർ സ്കൂളിൽ; കുറിപ്പ് വൈറൽ
-
'മൂന്ന് കോടിയുടെ ആഭരണങ്ങളും മുപ്പത് കിലോ ഭാരമുള്ള സാരിയും'; ശകുന്തളയ്ക്ക് വേണ്ടി സാമന്ത അനുഭവിച്ച കഷ്ടപ്പാടുകൾ
-
കൂട്ടുകാരിയുടെ ഭര്‍ത്താവിനെ തന്നെ തട്ടിയെടുത്ത ഹന്‍സിക; എന്നിട്ടിപ്പോള്‍ വിവാഹ വീഡിയോയും, വിമർശനവുമായി ആരാധകർ