ആരാധകരെ നിരാശരാക്കി തൃഷയുടെ തീരുമാനം! സോഷ്യല്‍ മീഡിയ വിടുകയാണെന്ന് നടി

By Midhun Raj

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുളള നായികമാരില്‍ ഒരാളാണ് തൃഷാ കൃഷ്ണന്‍. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും ചെയ്തുകൊണ്ടാണ് നടി തിളങ്ങിയത്. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി തൃഷ അഭിനയിച്ചിരുന്നു. തമിഴിന് പുറമെ തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലും നടി അഭിനയിച്ചിരുന്നു. 2018ല്‍ 96 എന്ന ചിത്രത്തിലൂടെയായിരുന്നു തൃഷ വീണ്ടും തരംഗമായത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് തൃഷ കൃഷ്ണന്‍.

trisha

ലോക് ഡൗണ്‍ കാലത്ത് തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവെച്ച് നടി എത്തിയിരുന്നു. അടുത്തിടെ ടിക്ക് ടോക്ക് വീഡിയോകളും തൃഷയുടെതായി ആരാധകര്‍ ഏറ്റെടുത്തിരുന്നു. ടിക്ക് ടോക്കില്‍ രസകരമായ വീഡിയോകളുമായി എത്തിയിരുന്നു തൃഷ.

ലോക് ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ആക്ടീവായിരുന്ന താരത്തിന്റെ പുതിയ പോസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. കുറച്ചുനാളത്തേക്ക് സമൂഹ മാധ്യമങ്ങളില്‍ നിന്നും ബ്രേക്ക് എടുക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് നടി. ട്വിറ്ററിലൂടെയാണ് തൃഷ ഇക്കാര്യം പറഞ്ഞത്. തൃഷയുടെ ട്വീറ്റിന് പിന്നാലെ കമന്റുകളുമായി ആരാധകര്‍ എത്തിയിരുന്നു. നടിയുടെ തീരുമാനം ആരാധകരെ ഒന്നടങ്കം നിരാശരാക്കിയിരിക്കുകയാണ്.

ഡിജിറ്റല്‍ ബ്രേക്കിന്റെ സമയമാണിതെന്നും അതിനാല്‍ ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പ്ലാറ്റ്‌ഫോമുകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തുകയാണെന്നും അധികം വൈകാതെ തിരിച്ചെത്തുമെന്നുമാണ് തൃഷ അറിയിച്ചിരിക്കുന്നത്. ഡിജിറ്റല്‍ ഡിറ്റോക്‌സിന്റെ ഭാഗമാണിതെന്നും നടി കുറിച്ചിരിക്കുന്നു. അതേസമയം ഒരിടവേളയ്ക്ക് ശേഷം അടുത്തിടെ മലയാളത്തിലേക്കും തിരിച്ചെത്തിയിരുന്നു താരം.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം റാമില്‍ തൃഷയാണ് നായിക. സിനിമയുടെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ദൃശ്യത്തിന്റെ വിജയത്തിന് പിന്നാലെ മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് റാം. റാമിന് പുറമെ മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയന്‍ ശെല്‍വനിലും തൃഷ അഭിനയിക്കുന്നുണ്ട്. വിക്രം, ജയം രവി, കാര്‍ത്തി തുടങ്ങി വമ്പന്‍ താരനിരയാണ് പൊന്നിയന്‍ ശെല്‍വനില്‍ എത്തുന്നത്.

Read more about: trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X