For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒന്നര കോടിയില്‍ നിന്നും മൂന്ന് കോടിയിലേക്ക്; ഒരൊറ്റ സിനിമയിലൂടെ പ്രതിഫലം ഇരട്ടിയാക്കി നടി തൃഷ കൃഷ്ണന്‍

  |

  ഇരുപത് വര്‍ഷത്തോളം നീണ്ട സിനിമാ ജീവിതവുമായി മുന്നോട്ട് പോവുകയാണ് തെന്നിന്ത്യന്‍ താരസുന്ദരി തൃഷ കൃഷ്ണന്‍. ഏറ്റവുമൊടുവില്‍ പൊന്നിയന്‍ സെല്‍വന്‍ എന്ന ചരിത്ര സിനിമയിലൂടെ വിപ്ലവകരമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് നടി. കുന്ദവി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചാണ് തൃഷ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.

  കുറച്ച് കാലം സിനിമയില്‍ നിന്നും ഇടവേള എടുത്താണ് അഭിനയിച്ചതെങ്കിലും പ്രതിഫലം ഇരട്ടിയാക്കി വലിയൊരു തിരിച്ച് വരവാണ് നടിയിപ്പോള്‍ നടത്തിയിരിക്കുന്നത്. പൊന്നിയന്‍ സെല്‍വന്‍ നേടി കൊടുത്ത പ്രശസ്തി തൃഷയുടെ കരിയറിലും പ്രൊഫഷണല്‍ ജീവിതത്തിലും ഒരുപോലെ ഗുണകരമായെന്നാണ് പുതിയ റിപ്പോര്‍ട്ടുകളിൽ നിന്നും വ്യക്തമാവുന്നത്.

  Also Read: പല ബന്ധത്തിലുമായി അഞ്ചാറ് കുട്ടികൾ ഞങ്ങൾക്കായി; കല്യാണത്തിന് ശേഷമുള്ള വിവാദങ്ങളില്‍ ആൽബിയും അപ്‌സരയും

  മിസ് ചെന്നൈ മത്സരത്തില്‍ നിന്നും ജയിച്ചതോടെയാണ് തൃഷ അഭിനയത്തില്‍ സജീവമാവുന്നത്. തമിഴിലും തെലുങ്കിലും സജീവമായി അഭിനയിച്ചിരുന്ന നടി മലയാളത്തിലും നായികയായിട്ടെത്തി. കഴിഞ്ഞ നാലഞ്ച് വര്‍ഷമായി വളരെ കുറച്ച് സിനിമകളിലെ തൃഷ അഭിനയിച്ചിട്ടുള്ളുവെങ്കിലും എല്ലാം ഹിറ്റ് സിനിമകളായിരുന്നു. 96 എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇപ്പോള്‍ പൊന്നിയന്‍ സെല്‍വനിലാണ് നടി വീണ്ടും തരംഗമുണ്ടാക്കുന്നത്.

  Also Read: എന്റെ ഭര്‍ത്താവിന്റെ കാര്യം നിങ്ങൾ അന്വേഷിക്കണ്ട; ചതിക്കുന്നത് പോലെ തോന്നാതിരിക്കാന്‍ പറഞ്ഞതാണെന്ന് എലിസബത്ത്

  ഐശ്വര്യ റായിയ്‌ക്കൊപ്പം കട്ടയ്ക്ക് നിന്ന് മത്സരിച്ചാണ് തൃഷ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒന്നാം ഭാഗമാണ് റിലീസ് ചെയ്തത്. ഇനിയും സിനിമയുടെ ഭാഗങ്ങള്‍ വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബോക്‌സോഫീസില്‍ വലിയ വിജയം നേടാന്‍ സാധിച്ചതോടെ തൃഷ പുതിയ സിനിമകള്‍ ഏറ്റെടുക്കുന്നതിലും ചില മാറ്റങ്ങല്‍ കൊണ്ട് വന്നുവെന്നാണ് പുതിയ വിവരം. അതിലൊന്ന് പ്രതിഫലത്തില്‍ വരുത്തിയ മാറ്റമാണ്.

  ഒരു സിനിമയില്‍ നായികയായി അഭിനയിക്കാന്‍ ഒന്നര കോടിയോളമായിരുന്നു തൃഷയ്ക്ക് ലഭിച്ചിരുന്ന പ്രതിഫലം. എന്നാല്‍ അത് മൂന്ന് കോടി രൂപയാക്കി ഇരട്ടി പ്രതിഫലമായി മാറിയെന്നാണ് റിപ്പോര്‍ട്ട്. മുപ്പത്തിയൊന്‍പതാമത്തെ വയസിലും തെന്നിന്ത്യയിലെ റാണിയായി അഭിനയിച്ച് വാഴാനുള്ള എല്ലാ തയ്യാറെടുപ്പിലാണ് തൃഷയെന്നാണ് അറിയുന്നത്. നിലവില്‍ നാലോളം സിനിമകളാണ് നടിയുടേതായി വരാനിരിക്കുന്നത്. അതിലേറ്റവും ശ്രദ്ധേയം ദി റോഡ് എന്ന ചിത്രമാണ്.

  മധുരയിലെ ഹൈവേകളില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമാണ് ദി റോഡ്. ഈ സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. അതിന് പുറമേ സതുരംഗ വേട്ടൈ 2, പൊന്നിയന്‍ സെല്‍വന്‍ 2, എന്നീ ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. ഒപ്പം രാം പാര്‍ട്ട് 1, എന്ന സിനിമയുടെയും ഷൂട്ടിങ്ങ് പുരോഗമിക്കുന്നു. വരും നാളുകളില്‍ കൂടുതല്‍ സിനിമകളുമായി അഭിനയത്തില്‍ സജീവമാവാനാണ് നടിയുടെ തീരുമാനം.

  ഇതിനിടയില്‍ വീണ്ടും തൃഷയുടെ വിവാഹക്കാര്യവും ചര്‍ച്ചയാവുന്നുണ്ട്. മുന്‍പ് വിവാഹനിശ്ചയം വരെ നടത്തിയെങ്കിലും ആ ബന്ധം തൃഷ അവസാനിപ്പിച്ചത് ആരാധകരെയും ഞെട്ടിച്ചിരുന്നു. ഇതിനിടയില്‍ ചില നടന്മാരുമായി തൃഷ ഇഷ്ടത്തിലായെന്ന തരത്തിലും വാര്‍ത്ത വന്നു. എന്നാല്‍ ഉടനെയൊരു വിവാഹത്തിന് നടി തയ്യാറല്ലെന്നാണ് വിവരം. മാത്രമല്ല കുടുംബ ജീവിതം സംബന്ധിക്കുന്ന കാര്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് മാറുകയാണ് നടി ചെയ്യുന്നത്.

  English summary
  Trisha Krishnan To Hike Remuneration? Actress To Charge Rs 3 crores After Ponniyin Selvan Success. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X