പ്രെെവറ്റ് ജെറ്റിൽ പറക്കാനില്ല; പക്ഷെ തൃഷയ്ക്കുമുണ്ട് കോടികൾ, ഒന്നും പുറമേക്ക് കാണിക്കാതെ താര റാണി

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് തൃഷ്ണ കൃഷ്ണന് തന്റെ താരമൂല്യം വീണ്ടും തിരിച്ച് കിട്ടിയിരിക്കുകയാണ്. പൊന്നിയിൻ സെൽവന്റെ വിജയം നഷ്ടപ്പെട്ട് പോയെന്ന് കരുതിയ മുൻനിര നായികാ സ്ഥാനം തൃഷയ്ക്ക് തിരികെ നൽകി. കരിയറിൽ ഇടയ്ക്കിടെ വലിയ ഇടവേള വന്നെങ്കിലും ശക്തമായ തിരിച്ച് വരവ് നടത്താൻ തൃഷയ്ക്ക് സാധിച്ചിട്ടുണ്ട്. താരമാകുന്നതിനപ്പുറം മികച്ച കഥാപാത്രങ്ങൾ ചെയ്യാനാണ് തൃഷ ശ്രമിക്കുന്നത്. സിനിമാ ലോകത്ത് എന്നും തൃഷയുമായി താരതമ്യം ചെയ്യപ്പെടുന്ന നടി നയൻ‌താരയാണ്.

ഒരേ കാലഘ‌ട്ടത്തിൽ സിനിമാ രം​ഗത്തേക്ക് വന്നവരാണിവർ. തമിഴിലും തെലുങ്കിലും ഒരേ പോലെ സജീവമായവർ. സൂപ്പർതാര സിനിമകൾ ഇരുവരെയും തേടി വന്നു. ഇന്ന് കരിയർ മറ്റൊരു ഘട്ടത്തിലേക്ക് എത്തിയപ്പോഴും ഇവർ ഒരേപോലെ മുന്നേറുന്നു. തീർത്തും വ്യത്യസ്തരാണ് തൃഷയും നയൻതാരയും. വർഷങ്ങളായി ഒരേ മേഖലയിൽ പ്രവർത്തിക്കുന്നവരാണെങ്കിലും ഇവർ തമ്മിൽ സൗഹൃദമില്ല.

Trisha Krishnan

താരമെന്ന ചിന്തയില്ലാതെ പെരുമാറുന്ന വ്യക്തിയെന്നാണ് തൃഷയെക്കുറിച്ച് സഹപ്രവർത്തകർ പറയാറുള്ളത്. എന്നാൽ നയൻതാര പെട്ടെന്ന് സഹപ്രവർത്തകരുമായി അടുക്കുന്നയാളല്ല. സമാകാലീനരായ നായിക നടിമാരുടെ മികച്ച പെർഫോമൻസുകളെക്കുറിച്ച് പറയാൻ തൃഷയ്ക്ക് മടിയില്ല. എന്നാൽ നയൻതാര പൊതുവെ മറ്റ് നായിക നടിമാരെ പ്രശംസിക്കുന്ന ആളല്ല.

സാമ്പത്തിക കാര്യങ്ങളിൽ ഇവർ തമ്മിൽ അന്തരമുണ്ട്. 110 കോടിയുടെ ആസ്തി തൃഷയ്ക്കുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം നയൻതാരയുടെ ആസ്തി 200 കോടിക്ക് മുകളിലാണ്. പ്രെെവറ്റ് ജെറ്റും ആഡംബര കാറുകളുമുള്ളയാളാണ് നയൻ‌താര. കോടികൾ വിലയുള്ള ബം​ഗ്ലാവിലാണ് ന‌ടി താമസിക്കുന്നത്. സിനിമയ്ക്ക് പുറമെ ബിസിനസ് ലോകത്തും താരം വളരുന്നു. സ്കിൻ ബ്രാൻഡും മറ്റ് ബിസിനസുകളും താരത്തിനുണ്ട്. നിരവധി കമ്പനികളിൽ നിക്ഷേപവുമുണ്ട്.

Trisha Krishnan  Nayanthara

നയൻ‌താരയുടെ ആഡംബര ജീവിതം ആരാധകർക്ക് അറിയാവുന്നതാണ്. എന്നാൽ തൃഷ ഇതിൽ നിന്നും വ്യത്യസ്തയാണ്. പുറമേക്ക് സിംപിളായി തോന്നുന്നതിനാൽ തൃഷയുടെ ലൈഫ് സ്റ്റെെലിനെക്കുറിച്ച് പലർക്കുമറിയില്ല. നയൻതാരയെ പോലെ തന്നെ കോടികളുടെ ബം​ഗ്ലാവുകൾ തൃഷയ്ക്കുണ്ട്. ഹൈദരാബാദിൽ ആറ് കോ‌ടിയുടെ ബം​ഗ്ലാവും ചെന്നെെയിൽ 10 കോടിയുടെ ബം​ഗ്ലാവും നടിക്കുണ്ടെന്നാണ് വിവരം. ലക്ഷ്വറി കാറുകളുടെ ഒരു ശേഖരവും നടിക്കുണ്ട്.

മെഴ്സിഡസ് ബെൻസ് എസ് ക്ലാസ്, ബിഎംഡബ്ല്യു 5 സീരീസ്, റേഞ്ച് റോവർ, മെഴ്സിഡസ് ബെൻസ് ഇ ക്ലാസ് തുടങ്ങിയ കാറുകൾ തൃഷയ്ക്കുണ്ട്. എന്നാൽ തന്റെ സ്വകാര്യ ജീവിതം നടി പൊതുവെ ലൈം ലൈറ്റിലേക്ക് കൊണ്ട് വരാറില്ല. സോഷ്യൽ മീഡിയയിൽ താനെങ്ങനെ ജീവിക്കുന്നു എന്ന് കാണിക്കാൻ താൽപര്യമില്ലെന്ന് നടി ഒരിക്കൽ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ വ്യക്തമാക്കിയിരുന്നു.

നയൻതാരയേക്കാൾ മികച്ച അവസരങ്ങൾ ഇന്ന് തൃഷയ്ക്കാണ് കോളിവുഡിൽ നിന്ന് ലഭിക്കുന്നത്. ത​ഗ് ലൈഫാണ് തമിഴിൽ നടിയുടെ പുറത്തിറങ്ങാനുള്ള സിനിമ. കമൽ ഹാസൻ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മണിരത്നമാണ്. മലയാളത്തിൽ ഐഡന്റിറ്റി എന്ന സിനിമയും റിലീസ് ചെയ്യാനുണ്ട്. ‌ടൊവിനോ തോമസാണ് ചിത്രത്തിലെ നായകൻ.

Read more about: trisha krishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X