വിശാഖ കരുത്തുള്ള പെണ്ണ്; ആരാധകന്റെ നാവടക്കിയ നടിക്ക് തൃഷയുടെ പ്രശംസ
തന്റെ ഫോട്ടോയ്ക്ക് മോശം കമന്റിട്ട ആരാധകന് ചുട്ടമറുപടി കൊടുത്ത തെന്നിന്ത്യന്‍ നടി വിശാഖി സിംഗിനെ പ്രശംസിച്ച തൃഷ. മികച്ച പ്രതികരണമാണ് വിശാഖ നടത്തിയതെന്നും പെണ്ണിന്റെ കരുത്ത് നടി തെളിയിച്ചെന്നും തൃഷ പറയുന്നു.
വിശാഖ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയ്ക്ക് താഴെയാണ് ആരാധകന്റെ അശ്ലീല കമന്റ് വന്നത്. 'എവരിബഡി ഈസ് സംബഡിസ് ഫോറിനര്‍' എന്ന് പ്രിന്റ് ചെയ്ത വെള്ള ടീഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് വിശാഖ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

വാചകം കൊള്ളാം പക്ഷെ സ്ഥാനം ശരിയല്ല എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. കാണാന്‍ കൊള്ളാം, മാറിടവും മനോഹരം എന്ന് മറ്റൊരു ആരാധകന്‍ കമന്റി. ഇതിന് വിശാഖ ചുട്ട മറുപടിയും കൊടുത്തു. തന്റെ അമ്മയുടെയും പെങ്ങളുടെയും മാറിടം കാണുമ്പോള്‍ നീ ഇവരോട് പറയുമോ ആ സാധനം കൊള്ളാം എന്ന് എന്നായിരുന്നു നടിയുടെ ചോദ്യം.
സിനിമക്കാരില്‍ മാത്രമല്ല സാധാരണക്കാര്‍ക്കിടയിലും നടിയുടെ മറുപടി ഹിറ്റായി. നല്ല പിന്തുണയാണ് നടിയുടെ മറുപടിയ്ക്ക് ഫേസ്ബുക്ക് ലോകവും ആരാധകരും നല്‍കിയത്. എന്തായാലും ഇനി നടിമാരോട് കളിക്കുമ്പോള്‍ ഞരമ്പ് രോഗികള്‍ അല്പം സൂക്ഷിക്കും എന്ന് തോന്നുന്നു.


Click it and Unblock the Notifications











