»   » അപ്പോള്‍ തൃഷയും നയന്‍സും ഫ്രണ്ട്‌സായോ?

അപ്പോള്‍ തൃഷയും നയന്‍സും ഫ്രണ്ട്‌സായോ?

Posted By:
Subscribe to Filmibeat Malayalam

നയന്‍സും തൃഷയും തമ്മിലുള്ള പോര് സിനിമാലോകത്തും പുറത്തും ചര്‍ച്ചയായതാണ്. തമ്മില്‍ കണ്ടാല്‍ പരസ്പരം ഒരു നോട്ടം പോലും കൈമാറാതെ മാറി നടക്കുന്ന ഇവര്‍ അടുത്തിടെ ചെന്നൈയില്‍ നടന്ന ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുകയുണ്ടായി.

 Nayanthara-Trisha,

തെലുങ്ക് സിനിമയിലെ നല്ല നടിയ്ക്കുള്ള പുരസ്‌കാരം വാങ്ങിയ ശേഷമാണ് നയന്‍സ് പാര്‍ട്ടിയ്‌ക്കെത്തിയത്. അവിടെ തൃഷയും ഹാജരായിരുന്നു. ഇരുവരും തമ്മില്‍ കാണുമ്പോള്‍ മിണ്ടാതെ രണ്ടു കോണിലേയ്ക്ക് മാറിപ്പോകുമെന്ന് കരുതി കാത്തിരുന്നവര്‍ക്കു തെറ്റി.

നയന്‍സിനരികിലേയ്ക്ക് നടന്നു വന്ന തൃഷയാണ് ഇരുവര്‍ക്കുമിടയിലുള്ള മഞ്ഞുരുക്കാന്‍ മുന്‍കൈയെടുത്തത്. നയന്‍സും തൃഷയും കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയുമൊക്കെ ചെയ്യുന്നതു കണ്ടവര്‍ക്കെല്ലാം ചോദിക്കാനുണ്ടായിരുന്നത് ഒന്നു മാത്രം-അപ്പോള്‍ ഇവര്‍ ഫ്രണ്ട്‌സായോ?

എന്തായാലും പാര്‍ട്ടിയില്‍ പങ്കെടുത്ത സമയം മുഴുവനും ഇരുവരും ഒന്നിച്ചായിരുന്നു. പല കാര്യങ്ങളെ പറ്റിയും ഇരുവരും സംസാരിക്കുകയും ചെയ്തു. മണിക്കൂറുകളോളം ഒരുമിച്ച് ഇരുന്ന ഇവര്‍ തന്നെയായിരുന്നു പാര്‍ട്ടിയിലെ താരങ്ങള്‍.

English summary

 There has been much written and talked about Trisha and Nayanthara love-hate relationship
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam