ത്രിഷയില്ലാതെ സാമി2.. വിക്രം ചിത്രത്തില്‍ നിന്നും പിന്‍മാറാനുള്ള കാരണത്തെക്കുറിച്ച് ത്രിഷ പറയുന്നത്
വിക്രമിന്റെ ഹിറ്റ് ചിത്രമായ സാമിയുടെ രണ്ടാം ഭാഗത്തില്‍ നിന്നും ത്രിഷയെ ഒഴിവാക്കിയെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ആദ്യ ഭാഗത്തിന്റെ വിജയത്തിന് ശേഷം പ്രേക്ഷകര്‍ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. ഹരി തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്.
ആദ്യഭാഗത്തില്‍ നായികയായി എത്തിയ ത്രിഷ രണ്ടാം ഭാഗത്തിലില്ല. കീര്‍ത്തി സുരേഷാണ് സാമി2 ല്‍ നായികയായി എത്തുന്നത്. കീര്‍ത്തി സുരേഷിനോടൊപ്പം ത്രിഷ എത്തുന്നുവെന്നായിരുന്നു ആദ്യം പ്രചരിച്ചത്. എന്നാല്‍ പിന്നീട് ചിത്രത്തില്‍ നിന്നും ത്രിഷ പിന്‍മാറിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.

കീര്‍ത്തി സുരേഷിനോടൊപ്പം ത്രിഷയില്ല
സാമി2ല്‍ വിക്രമിനോടൊപ്പം ത്രിഷയും കീര്‍ത്തി സുരേഷും എത്തുമെന്നുള്ള വാര്‍ത്തകളായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. പിന്നീട് ചിത്രത്തില്‍ ത്രിഷയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

കീര്‍ത്തിയെ നായികയാക്കി
ത്രിഷയോടൊപ്പം കീര്‍ത്തി എന്നു പറഞ്ഞിരുന്നുവെങ്കിലും പിന്നീട് കീര്‍ത്തി സുരേഷിനെ മാത്രം നായികയായി നിശ്ചയിക്കുകയായിരുന്നു.

കാരണം പറഞ്ഞില്ല
തൃഷയെ നീക്കിയതിന് പിന്നിലുള്ള കാരണത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാരണം വ്യക്തമാക്കി താരം തന്നെ രംഗത്തെത്തുകയായിരുന്നു.

അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന്
സര്‍ഗാത്മകമായ അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്നാണ് താന്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങിയതെന്നാണ് ത്രിഷ പറയുന്നത്. ട്വിറ്ററിലൂടെയാണ് താരം ക്ാര്യങ്ങള്‍ വ്യക്തമാക്കിയത്.

തുല്യപ്രാധാന്യമുള്ള കഥാപാത്രമായി എത്തുമെന്ന് അറിയിച്ചു
വിക്രമും ത്രിഷയും നായികാനായകന്‍മാരായെത്തിയ സാമിയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് അനൗണ്‍സ് ചെയ്തപ്പോള്‍ മുതല്‍ പ്രേക്ഷകരും ആവേശത്തിലാണ്. ചിത്രത്തില്‍ ത്രിഷയ്‌ക്കൊപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ കീര്‍ത്തി സുരേഷും എത്തുന്നുവെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

വിക്രമിനൊപ്പം കീര്‍ത്തി സുരേഷ്
മലയാളത്തിലൂടെ തുടക്കം കുറിച്ച കീര്‍ത്തി സുരേഷ് തെന്നിന്ത്യയുടെ തന്നെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ്. വിജയ്, സൂര്യ എന്നിവര്‍ക്ക് പിന്നാലെ വിക്രമിന്‍റെ നായികയാവാനുള്ള അവസരമാണ് താരത്തിന് ലഭിച്ചിട്ടുള്ളത്.


Click it and Unblock the Notifications











