തൃഷയും നയന്‍താരയും നല്ല കൂട്ടുകാരികളാണ്
തെന്നിന്ത്യന്‍ നടിമാരെ കുറിച്ച് എന്തൊക്കെ ഗോസിപ്പായിരുന്നു. നടിമാര്‍ തമ്മില്‍ മുട്ടന്‍ വഴക്കാണെന്നായിരുന്നു പാപ്പരസികള്‍ പറഞ്ഞു നടന്നിരുന്നത്. ഈ കോലാഹലം മുഴങ്ങിക്കേട്ടത് തമിഴ് സിനിമാ ലോകത്തായിരുന്നു. മലയാളത്തില്‍ നിന്ന് നായികമാര്‍ തമിഴിലേക്ക് ചേക്കേറിയപ്പോള്‍ അവിടെ ഉണ്ടായിരുന്നവര്‍ക്ക് അവസരങ്ങള്‍ കുറഞ്ഞെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഗോസിപ്പുകള്‍. സംഗതി പൂര്‍ണമായും വിശ്വസിച്ചില്ലെങ്കില്‍ അതിലല്‍പം കാര്യമുണ്ട് താനും.
എന്നാല്‍ തൃഷയ്ക്കും നയന്‍താരയ്ക്കും അങ്ങനെ ഒരു പ്രശ്‌നവുമില്ല. മലയാളത്തില്‍ നിന്ന് നയന്‍താര തമിഴിലേക്ക് അവസരം തേടി പോയപ്പോള്‍ സിമ്രാന്‍, തൃഷ, പൂജ തുടങ്ങിയ നായിമകമാര്‍ക്കെല്ലാം അവസരങ്ങള്‍ കുറഞ്ഞെത് സത്യം തന്നെ. അതൊന്നും സൗഹൃദങ്ങളെ ബാധിക്കുന്നില്ല. തമിഴ് സിനിമാ ലോകത്ത് തൃഷയും നയന്‍താരയും ഇപ്പോഴും നല്ല കൂട്ടുകാരികളാണ്. ഇതിനെ തെളിവാണ് ഈ ഫോട്ടോകള്‍.

തൃഷ ചെന്നൈയില്‍ ഒരുക്കിയ നൈറ്റ് പാര്‍ട്ടിയില്‍ നയന്‍താരയും പങ്കെടുത്തു. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത്, ഇത് സിനിമാ ഇന്റസ്ട്രിയിലുള്ള മുഴുവന്‍ ആളുകളെയും വിളിച്ചുവരുത്തി ചെയ്ത് വലിയ പാര്‍ട്ടിയൊന്നുമല്ല. തൃഷയും അവരുടെ അടുത്ത സുഹൃത്തുക്കളും മാത്രമാണ് ഇതില്‍ പങ്കുചേര്‍ന്നത്. അതിനര്‍ത്ഥം തൃഷയ്ക്ക് നയന്‍ അടുത്ത സുഹൃത്താണെന്നു തന്നെയല്ലേ. ഈ ദൃശ്യങ്ങള്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ തൃഷ തന്നെയാണ് ആരാധകരെ കാണിച്ചത്.


Click it and Unblock the Notifications











