തൃഷ- റാണ പ്രണയം വീണ്ടും തിരിച്ചുവരുന്നു
തെന്നിന്ത്യന്‍ താരം തൃഷയുടേയും തെലുങ്ക് നടന്‍ റാണാ ദഗ്ഗുപതിയുടേയും പ്രണയം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. ഏറെ കാലം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുള്ളതാണ് തൃഷ-റാണ പ്രണയബന്ധം. ഇപ്പോഴിതാ വീണ്ടും ഇരുവരും പ്രണയത്തിലാണെന്നാണ് പുതിയ വാര്‍ത്തകള്‍.
പ്രമുഖ വ്യവസായിയായ വരുണ്‍ മാനിയയുമായുള്ള വിവാഹ നിശ്ചയത്തിന് ശേഷം, തൃഷ വിവാഹം വേണ്ടന്ന് വെയക്കുകയായിരുന്നു. എന്നാല്‍ പിന്നീട് വിവാഹം വേണ്ടന്ന് വെച്ചതിനുള്ള കാരണം വ്യക്തമാക്കാന്‍ തൃഷ തയ്യാറായിട്ടുമില്ല.

വരുണ്‍മാനിയയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ ശേഷം തൃഷ വിവാഹം വേണ്ടന്ന് വച്ചത് പഴയ കാമുകനായ റാണയ്ക്ക് വേണ്ടിയാണെന്നാണ് പുതിയ റിപ്പേര്‍ട്ടുകള്‍. ഇതിന് മുമ്പ് വിവാഹം മുടങ്ങിയതിന് ശേഷം തൃഷ റാണയുമായി കൂടുതല്‍ അടുക്കുന്നു എന്നും വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട്.
വിവാഹ ജീവിതത്തേക്കാള്‍ ഭേദം ലിവിങ് ടുഗദറാണെന്ന് തൃഷ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. വിവാഹം കഴിഞ്ഞ് കോടതി മുറിയില്‍ പോയി കാത്ത് നില്‍ക്കേണ്ട കാര്യമില്ല ഇത്തരം ബന്ധത്തിലൂടെ എന്നും തൃഷ പറഞ്ഞിരുന്നു.


Click it and Unblock the Notifications