തൃഷയും റാണയും തമ്മിലുള്ള ബന്ധം സത്യമാണോ?
ഗോസിപ്പുകളില്‍ വലിയ കാര്യമൊന്നുമില്ല. നടീ നടന്മാരെ ചേര്‍ത്തുവച്ച് പല കഥകളും ഇറങ്ങാറുണ്ട്. ഗോസിപ്പുകളാണെന്ന് പറഞ്ഞു തള്ളാറുണ്ടെങ്കിലും പകുതിയിലധികവും സത്യമായ കാര്യങ്ങള്‍ തന്നെയായിരുന്നു.
കോളിവുഡില്‍ ഏറെക്കാലമായി ചര്‍ച്ച ചെയ്യുന്ന പ്രണയ ഗോസിപ്പാണ് തൃഷയുടെയും തെലുങ്ക് നടന്‍ റാണയുടെയും പ്രണയ രഹസ്യങ്ങള്‍. പല തരത്തില്‍ വാര്‍ത്തകള്‍ വന്നെങ്കിലു എല്ലാം താരങ്ങള്‍ നിഷേധിച്ചു.

ചില പൊതു പരിപാടികളിലും സ്വകാര്യ ചടങ്ങുകളിലും തൃഷയും റാണയും ഒരുമിച്ചെത്തി. ഇത് വച്ച് കഥകള്‍ മെനയുമ്പോഴൊന്നും ഇരുവരും ഒന്നും മിണ്ടിയില്ല. തൃഷയും റാണയുമായുള്ള വിവാഹം നിശ്ചയം കഴിഞ്ഞെന്നുവരെ വാര്‍ത്തകള്‍ വന്നു. അതും താരം നിഷേധിച്ചു.
ഗോസിപ്പ് ഒന്ന് കെട്ടടങ്ങിയപ്പോള്‍ പുതിയ കാരണങ്ങളുണ്ടാക്കി തൃഷ വീണ്ടും ഫേസ്ബുക്കിലെത്തിയിരിക്കുകയാണ്. സിമ അവാര്‍ഡ് ഫങ്ഷന് വേണ്ടി തൃഷയും റാണയും മലേഷ്യയിലാണിപ്പോള്‍. അവിടെ, ഒരു കാറില്‍ നിന്ന് തൃഷയും റാണയും ഒരുമിച്ച് നിന്നെടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ കോളിവുഡ് പാപ്പരസികളുടെ ചര്‍ച്ചാ വിഷയം. തൃഷ ബന്ധം തുറന്നു കാണിക്കുന്നതിന്റെ തെളിവാണിതെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.


Click it and Unblock the Notifications











