പേട്ടയിലെ ആ റോള്‍ തൃഷയ്ക്ക് ഉള്ളതായിരുന്നില്ല, മീര എന്തിന് ഒഴിവാക്കി?
രജനികാന്ത് നായകനായി എത്തുന്ന പേട്ട എന്ന ചിത്രത്തെ കുറിച്ചാണ് ഇപ്പോള്‍ സംസാരം. തൃഷയും സിമ്രനും നായികമാരായി എത്തുന്ന ചിത്രത്തില്‍ ശശികുമാര്‍, വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ദിഖ് എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയുണ്ട്.
പതിനഞ്ച് വര്‍ഷത്തോളം ഇന്റസ്ട്രിയിലുണ്ടായിട്ടും ആദ്യമായി രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നു എന്നതാണ് തൃഷയുടെ സന്തോഷം. എന്നാല്‍ പേട്ടയിലെ സരോ എന്ന കഥാപാത്രം തൃഷയ്ക്കുള്ളതായിരുന്നില്ലത്രെ.

പേട്ടയില്‍ തൃഷ
പേട്ടയില്‍ രജനികാന്തിന്റെ ഫഌഷ് ബാക്കിലാണ് തൃഷ എത്തുന്നത്. രജനിയുടെ ഭാര്യയായ സരോ എന്ന കഥാപാത്രമായിട്ടാണ് തൃഷ ആദ്യമായി രജനിക്കൊപ്പം അഭിനയിക്കുന്നത്.

തൃഷയ്ക്കായിരുന്നില്ല
എന്നാല്‍ ഈ വേഷം ആദ്യം തേടിയെത്തിയത് തൃഷയെ ആയിരുന്നില്ല. മുന്‍ മിസ് സൗത്ത് ഇന്ത്യായായ ചെന്നൈ ബേസ്ഡ് മോഡല്‍ മീര മിഥുനെ ആയിരുന്നു.

മീരയ്ക്ക് ചെയ്യാന്‍ പറ്റിയില്ല
എന്നാല്‍ ചില പ്രതികൂല സാഹചര്യങ്ങളാല്‍ രജനികാന്തിന്റെ പേട്ട മീരയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു. ഒരു അഭിമുഖത്തില്‍ സംസാരിക്കവെ മീര തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പേട്ട മാത്രമല്ല
രജനികാന്തിന്റെ പേട്ട മാത്രമല്ല ഏറെ പ്രതീക്ഷയോടെ റിലീസിന് തയ്യാറെടുക്കുന്ന വിക്രമിന്റെ കദരം കൊണ്ടന്‍ എന്ന ചിത്രവും ഉപേക്ഷിക്കേണ്ടി വന്നു എന്ന് മീര പറയുന്നു. രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രം കമല്‍ ഹസനാണ് നിര്‍മിയ്ക്കുന്നത്.

വലിയ നഷ്ടങ്ങള്‍
തമിഴില്‍ എനിക്ക് വലിയ വലിയ നഷ്ടങ്ങളാണ് സംഭവിച്ചത് എന്ന് മീര തന്നെ പറയുന്നു. കമല്‍, രജനികാന്ത്, വിക്രം എന്നിങ്ങനെ തമിഴിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമുള്ള അവസരം വഴുതിപ്പോയി. ഇനിയും പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണെന്ന് മീര പറഞ്ഞു.

മീര സിനിമയില്‍
ഗ്രഹണം എന്ന ചിത്രത്തിലൂടെയാണ് മോഡലായ മീര ബിഗ് സ്‌ക്രീനിലെത്തിയത്. പക്ഷെ ഈ ചിത്രം ഇതുവരെ റിലീസ് ആയിട്ടില്ല. 8 തോട്ടകള്‍ എന്ന ചിത്രമാണ് ആദ്യം റിലീസ് ചെയ്തത്. ചിത്രത്തിലെ വേഷം വന്‍ ഹിറ്റാകുകയും തമിഴകത്ത് നല്ല അവസരങ്ങള്‍ വരികയും ചെയ്തു. സൂര്യയുടെ താനാ സേര്‍ത കൂട്ടം എന്ന ചിത്രമുള്‍പ്പടെ അതില്‍ പെടുന്നു. നിലവില്‍ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് മീര.


Click it and Unblock the Notifications