വിവാഹ സമ്മാനം നല്‍കുന്നത് തൃഷയ്ക്കല്ല, മൃഗങ്ങള്‍ക്കെന്ന് വരുണ്‍
തെന്നിന്ത്യന്‍ സുന്ദരി തൃഷയ്ക്ക് വരുംകാല വരന്‍, വരുണ്‍ മനിയന്‍ ഏഴ് കോടിയുടെ വിവാഹ സമ്മാനം നല്‍കിയിരുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ വരുണ്‍ നിഷേധിച്ചു. ഏഴ് കോടിയെക്കാള്‍ വിലമതിക്കുന്ന ഒരു സമ്മാനമാണ് താന്‍ തൃഷയ്ക്ക് നല്‍കുന്നതെന്നും വരുണ്‍ അറിയിച്ചു.
പണ്ടേ വലിയ മൃഗ സ്‌നേഹിയാണല്ലോ തൃഷ. തൃഷയുടെ ഇഷ്ടം മനസ്സിലാക്കി വരുണ്‍ തൃഷയ്ക്ക് പകരം, മൃഗങ്ങള്‍ക്കാണത്രെ വിവാഹ സമ്മാനം നല്‍കുന്നത്. വിവാഹ നിശ്ചയം നടക്കുന്ന ആഴ്ച ആയിരം മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാനാണ് വരുണിന്റെ തീരുമാനം. ട്വിറ്ററിലൂടെയാണ് വരുണ്‍ ഇക്കാര്യം അറിയിച്ചത്.

മാത്രവുമല്ല, മൃഗങ്ങള്‍ക്ക് ഒരു വര്‍ഷം സൗജന്യ പരിശോധനയും താമസ സൗകര്യവും ഏര്‍പ്പെടുത്തും. റോള്‍സ് റോയ്‌സിനെക്കാളും തൃഷയ്ക്ക് വിലമതിക്കാനാവാത്ത സമ്മാനം ഇത് തന്നെയായിരിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും വരുണ്‍ പറയുന്നു.
വരുന്ന 23 നാണ് തൃഷയുടെയും വരുണിന്റെയും വിവാഹ നിശ്ചയം. തൃഷ തന്നെയാണ് വിവാഹക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ഔദ്യോഗികമായി അറിയിച്ചത്. ചടങ്ങിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ഉണ്ടാകുകയുള്ളൂ എന്നും താരം അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











