ടോക്സിക് ആളുകൾ സംസാരിക്കാത്തതാണ് നല്ലത്; ആരാധകരിൽ ചോദ്യമുയർത്തി തൃഷയുടെ പോസ്റ്റ്
തെന്നിന്ത്യൻ സിനിമകളിൽ 2000 ങ്ങളിൽ നിറഞ്ഞു നിന്ന നായിക നടിയാണ് തൃഷ കൃഷ്ണൻ. മോഡലിംഗിൽ നിന്നും സിനിമയിലെത്തി പിന്നീട് സൂപ്പർ ഹിറ്റ് നായികയായ തൃഷ കൊമേഴ്ഷ്യൽ സിനിമകളിലും കലാ മൂല്യമുള്ള സിനിമകളിലും ഒരുപോലെ തിളങ്ങി.
സിനിമയിൽ പഴയ പോലെ തിരക്കുകളില്ലെങ്കിലും മികച്ചതും അഭിനയ പ്രാധാന്യവുമുള്ള സിനിമകളാണ് തൃഷ ഇപ്പോൾ ചെയ്യുന്നത്. മലയാളത്തിൽ ഹെയ് ജൂഡ് എന്ന സിനിമയിലും നടി അഭിനയിച്ചിരുന്നു. ശ്യാമ പ്രസാദിന്റെ ഈ സിനിമ ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയിരുന്നു.
മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിന്റെ പുതിയ സിനിമയായ റാമിലും നടി ഒരു വേഷം ചെയ്യുന്നുണ്ട്. തമിഴിൽ ചെയ്ത 96, കൊടി എന്നീ സിനിമകളിലെ വേഷങ്ങളാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ തൃഷയുടെ ശ്രദ്ധിക്കപ്പെട്ട പ്രകടനങ്ങൾ. പൊന്നിയിൻ സെൽവമാണ് തൃഷയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. മണിരത്നം ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ കുന്ദവി എന്ന രാജകുമാരിയുടെ വേഷമാണ് തൃഷ ചെയ്യുന്നത്. നടിക്ക് ഒരിടവേളയ്ക്ക് ശേഷം ലഭിക്കുന്ന ബ്രേക്ക് ആവും പൊന്നിയിൻ സെൽവമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തൃഷയിട്ട പോസ്റ്റാണ് ചർച്ചയാവുന്നത്. ടോക്സിക് ആളുകൾ നമ്മളോട് സംസാരിക്കുന്നത് നിർത്തുന്നത് വളരെ നല്ലതാണ്. ചവറുകൾ സ്വയം പുറത്തേക്ക് പോവുന്നത് പോലെ ആണത്, തൃഷ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചതിങ്ങനെ. എന്താണ് നടി ഉദ്ദേശിച്ചതെന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. വ്യക്തിപരമായ കാര്യങ്ങളെ പറ്റി അധികം തുറന്ന് സംസാരിക്കാത്ത താരമാണ് തൃഷ.

അതേസമയം നേരത്തെ റാണ ദഗുബതിയുമായുണ്ടായിരുന്ന പ്രണയവും ബിസിനസ്മാൻ വരുൺ മനന്യമായുള്ള വിവാഹ നിശ്ചയവും പിന്നീട് വിവാഹം വേണ്ടെന്ന് വെച്ചതും ഗോസിപ്പ് കോളങ്ങളിൽ വലിയ വാർത്തയായിരുന്നു.
2015 ലായിരുന്നു തൃഷയും മന്യനും തമ്മിലുള്ള വിവാഹ നിശ്ചയവും പിന്നീടുള്ള വേർപിരിയലും. തൃഷ സിനിമാ രംഗം ഉപേക്ഷിക്കണമെന്ന വരന്റെ നിർബന്ധമാണ് നടി പിൻമാറാനുള്ള കാരണം. വിവാഹ നിശ്ചയത്തിന് ശേഷമായിരുന്നു ഈ വിഷയത്തിൽ തർക്കങ്ങൾ ഉടലെടുത്തതും പിന്നീട് വിവാഹം വേണ്ടെന്ന് വെച്ചതും. ഇതിന് പിന്നാലെ തൃഷ കരിയർ തിരക്കുകളിലേക്ക് നീങ്ങി.
വരുൺ മന്യൻ മറ്റൊരു വിവാഹവും കഴിച്ചു. തമിഴകത്തെ സൂപ്പർ സ്റ്റാറുകളിൽ മിക്കവരുടെ കൂടെയും അഭിനയിച്ച നടിയാണ് തൃഷ. വിജയ്-തൃഷ ജോഡി ഒരു കാലത്ത് വലിയ ജനശ്രദ്ധ നേടിയിരുന്നു.


Click it and Unblock the Notifications