തൃഷയുടെ ആദ്യ പ്രണയം?
1999 ല്‍ പ്രശാന്തും സിമ്രാനും താരജോഡികളായി എത്തിയ ജോഡി എന്ന ചിത്രം കണ്ടിരുന്നോ. അതില്‍ സിമ്രാന്റെ കൂട്ടുകാരിയായെത്തുന്ന ഒരു മെലിഞ്ഞ പെണ്‍കുട്ടിയുണ്ട്. കഥാപാത്രത്തിന് പേരില്ല. അധികം സംഭാഷണങ്ങളുമില്ല. തെന്നിന്ത്യയില്‍ ഇന്ന് തിളങ്ങുന്ന തൃഷയുടെ കരിയറിന്റെ തുടക്കം അവിടെ നിന്നാണ്.
2002 ല്‍ മൗനം പേസിയതേ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറുന്നത്. പിന്നെ പടിപടിയായി ഉയര്‍ന്നു. പന്ത്രണ്ട് വര്‍ഷം ഇന്റസ്ട്രിയില്‍ വിജയത്തോടെ ഇരിയ്ക്കുന്ന ഏക തെന്നിന്ത്യന്‍ നടി ഒരു പക്ഷെ തൃഷ മാത്രമായിരിക്കും. തെലുങ്ക് സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ടതും പെട്ടന്നാണ്.

ഇന്നിപ്പോള്‍ തൃഷ വരുണ്‍ മനിയന്റെ ഭാവി മനൈവിയാണ്. തൃഷയുടെയും വരുണിന്റെയും വിവാഹം നിശ്ചയിച്ചതു മുതല്‍ ആരാധകര്‍ക്ക് ആശങ്കയാണ്, തൃഷ സിനിമയിലേക്ക് മടങ്ങി വരുമോ. തിരിച്ചുവരും എന്ന് പറഞ്ഞ് പോയവരെ ആരെയും പിന്നെ അധികം കണ്ടിട്ടില്ല.
ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരം അടുത്തിയെ ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തൃഷ വ്യക്തമാക്കി. സിനിമ തന്റെ ആദ്യത്തെ പ്രണയമാണെന്നും അത് കഴിഞ്ഞിട്ടേ തനിക്കെന്തുമുള്ളൂ എന്നുമാണ് തൃഷ പറയുന്നത്.
ആദ്യ പ്രണയം അത്ര പെട്ടന്നൊന്നും ഉപേക്ഷിക്കാന്‍ കഴിയുന്നില്ലല്ലോ. എന്തായാലും തൃഷ തിരികെ വരും എന്ന് പ്രതീക്ഷിയ്ക്കാം. ഒരു തെലുങ്ക് ചിത്രമുള്‍പ്പടെ നാല് പുതിയ സിനിമകളില്‍ ഈ വര്‍ഷം തൃഷ കരാറൊപ്പിട്ടിട്ടുണ്ട്. എങ്ങനെയായാലും അത് പൂര്‍ത്തിയാക്കണമല്ലോ.


Click it and Unblock the Notifications