വിവാഹ വാര്‍ത്തകള്‍ക്ക് പിന്നാലെ പുതിയ വിശേഷം പങ്കുവെച്ച് തൃഷ! വൈറലായി ചിത്രങ്ങള്‍

By Prashant V R

വിണ്ണെത്താണ്ടി വരുവായ എന്ന ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയ താരങ്ങളാണ് ചിമ്പുവും തൃഷയും. ഗൗതം വാസുദേവ മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം രണ്ട് പേരുടെയും കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ചിത്രത്തില്‍ കാര്‍ത്തിക്ക്, ജെസി തുടങ്ങിയ കഥാപാത്രങ്ങളായിട്ടാണ് ഇരുവരും എത്തിയത്. റൊമാന്റിക്ക് ചിത്രത്തില്‍ രണ്ട് പേരും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചിരുന്നത്.

Recommended Video

ജെസ്സിയും കാര്‍ത്തികും ജീവിതത്തില്‍ ഒന്നിക്കുന്നു | Filmibeat Malayalam

വിണ്ണെത്താണ്ടി വരുവായയ്ക്ക് ശേഷം ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരുന്നത്. അടുത്തിടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ തുടര്‍ച്ചയെന്നോണം കാര്‍ത്തി ഡയല്‍ സെയ്താല്‍ എന്‍ എന്ന ഷോര്‍ട്ട് ഫിലിം പുറത്തിറങ്ങിയത്.

ഒരു നല്ല സുഹൃത്തുമായി

ഒരു നല്ല സുഹൃത്തുമായി പ്രണയത്തിലാവുക എന്നത് അസാധ്യമാണെന്നാണ് ഞാന്‍ കരുതുന്നത്. ചിമ്പുവിനെക്കുറിച്ച് മുന്‍പ് തൃഷ പറഞ്ഞ വാക്കുകളാണിവ. അതേസമയം എല്ലായ്‌പ്പോഴും തനിക്ക് വേണ്ടി നിലകൊളളുന്ന സുഹൃത്താണ് തൃഷയെന്ന് മുന്‍പ് ചിമ്പുവും പറഞ്ഞിരുന്നു. അടുത്തിടെയാണ് മകന് വേണ്ടി ഒരു പെണ്‍കുട്ടിയെ നോക്കുകയാണെന്ന് ചിമ്പുവിന്റെ മാതാപിതാക്കള്‍ അറിയിച്ചിരുന്നത്.

അതേസമയം ഇപ്പോഴത്തെ

അതേസമയം ഇപ്പോഴത്തെ വിവാഹ വാര്‍ത്തയെക്കുറിച്ച് ചിമ്പുവിന്റെയോ തൃഷയുടെയോ കുടുംബമൊന്നും പ്രതികരിച്ചിട്ടില്ല. വിവാഹത്തെക്കുറിച്ച് താരങ്ങളും പ്രതികരിക്കാത്തിനാല്‍ ആരാധകരും ഈ വാര്‍ത്തകള്‍ കാര്യമായി എടുത്തിട്ടില്ല. അതേസമയം വിവാഹ വാര്‍ത്തകള്‍ക്കിടെ തൃഷയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി ശ്രദ്ധേയമായി മാറിയിരുന്നു.

ലോക് ഡൗണിനിടെ പുറത്തേത്ത്

ലോക് ഡൗണിനിടെ പുറത്തേക്ക് ഇറങ്ങിയതിന്റെയും സലൂണില്‍ പോയതിന്റെയുമൊക്കെ സന്തോഷമാണ് നടി പങ്കുവെച്ചത്. കാറോടിക്കുന്നതും, സലൂണില്‍ നിന്നുളളതും, കാപ്പി കുടിക്കുന്നതിന്റെയും ചിത്രങ്ങള്‍ തൃഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. മാസ്‌ക് ധരിച്ചുകൊണ്ടുളള ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. വിവാഹ വാര്‍ത്തകള്‍ക്കിടെയിലും തന്റെ ഒഴിവുവേളകള്‍ ആസ്വദിക്കുകയാണ് നടി.

കൈനിറയെ ചിത്രങ്ങളാണ്

കൈനിറയെ ചിത്രങ്ങളാണ് തൃഷയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. 96ന്റെ വിജയത്തിന് പിന്നാലെ നടിയുടെ താരമൂല്യം വീണ്ടും ഉയര്‍ന്നിരുന്നു. മലയാളത്തില്‍ ഹേയ് ജൂഡ് എന്ന ചിത്രത്തിലൂടെയാണ് തൃഷ എത്തിയത്. പിന്നാലെ മോഹന്‍ലാലിന്റെ നായികയായി റാം എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. തമിഴിലും നിരവധി സിനിമകള്‍ തൃഷയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

More from Filmibeat

Read more about: simbu trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X