തൃഷയുടെ പുതിയ ഹെയര്‍ കട്ട് രജനികാന്ത് ചിത്രത്തിന് വേണ്ടിയോ? ചിത്രം വൈറലാകുന്നു!
തമിഴ് സിനിമയിലെ അധികം നായികമാര്‍ക്കൊന്നും സാധിക്കാത്ത നേട്ടമാണ് ഇപ്പോള്‍ തൃഷയെ തേടി എത്തിയിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രത്തില്‍ തൃഷയും ഭാഗമാകുന്നതോടെ തമിഴ് സിനിമയിലെ മുന്‍നിര നായകന്മാരുടെ നായികയാകാന്‍ സാധിച്ച ചുരുക്കം ചില നടിമാരുടെ ഗണത്തിലേക്ക് തൃഷയും പേര് ചേര്‍ക്കുകയാണ്. തൃഷ ആദ്യമായാണ് ഒരു രജനി ചിത്രത്തിന്റെ ഭാഗമാകുന്നത്. സിമ്രാനാണ് ചിത്രത്തിലെ മറ്റൊരു നായിക.
രജനി ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ ഹെയര്‍ സ്റ്റൈലിലും തൃഷ കാര്യമായ മാറ്റം വരുത്തിയിരിക്കുകയാണ്. വളരെ നീളം കുറച്ച് മുടി വെട്ടിയിരിക്കുകയാണ് തൃഷ. രജനികാന്ത് ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള ഈ മാറ്റം ചിത്രത്തിന് വേണ്ടിയാണോ എന്ന സംശയമാണ് ആരാധകര്‍ക്ക്. എന്നാല്‍ ഇക്കാര്യത്തേക്കുറിച്ച് ഔദ്യോഗികമായ അറിയിപ്പൊന്നും തൃഷയുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം തൃഷ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പുതിയ ചിത്രം പങ്കുവച്ചത്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളോ ഫോട്ടോ ഷൂട്ടോ പുറത്ത് വരാത്തതിനാല്‍ ഫസ്റ്റലുക്ക് പോസ്റ്റര്‍ വരുന്നത് വരെ കാത്തിരിക്കണം.

കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ ബിന്നി മില്ലില്‍ ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്. ഉത്തരേന്ത്യയിലാണ് ചിത്രത്തിന്റെ രണ്ട് ഷെഡ്യൂളുകളും പൂര്‍ത്തിയാക്കിയത്. പീറ്റര്‍ ഹെയിനാണ് ചിത്ത്രിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ഇതുവരെ പേരിടാത്ത ചിത്രത്തില്‍ വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ധിഖി, ബോബി സിന്‍ഹ തുടങ്ങി വന്‍താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അനിരുദ്ധിന്റേതാണ് സംഗീതം.


Click it and Unblock the Notifications











