»   » സുചിത്ര പുറത്തുവിട്ട തന്റെ സ്വകാര്യ ചിത്രങ്ങളെ കുറിച്ച് തൃഷ പ്രതികരിയ്ക്കുന്നു; ഇനിയുമുണ്ടോ ?

സുചിത്ര പുറത്തുവിട്ട തന്റെ സ്വകാര്യ ചിത്രങ്ങളെ കുറിച്ച് തൃഷ പ്രതികരിയ്ക്കുന്നു; ഇനിയുമുണ്ടോ ?

Posted By: Rohini
Subscribe to Filmibeat Malayalam

തമിഴ് സിനിമാ താരങ്ങളെ മുഴുവന്‍ ഇപ്പോള്‍ വെല്ലുവിളിയുടെ മുനയില്‍ നിര്‍ത്തിയിരിയ്ക്കുകയാണ് ഗായിക സുചിത്ര കാര്‍ത്തിക്. അവസരങ്ങള്‍ക്കും മറ്റുമായി സംവിധായകരുടെയും നായരകന്മാരുടെയും മുന്‍പില്‍ തുണിയഴിച്ച നായികമാരുടെ ഫോട്ടോകളും വീഡിയോകളും സുചിത്രയുടെ പേരിലുള്ള വ്യാജ എക്കൗണ്ടുകളിലൂടെ പുറത്തുവന്നുകൊണ്ടിരിയ്ക്കുന്നു.

സുചിത്ര പുറത്തുവിട്ട നായികമാരുടെ ലീലകള്‍.. ഇത് അമല പോളിന്റെ ചിത്രങ്ങള്‍ തന്നെയോ?

ധനുഷും തൃഷയും തമ്മിലുള്ള ചില സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ട് സുചിത്രയുടെ യഥാര്‍ത്ഥ ട്വിറ്ററ് പ്രൊഫൈലില്‍ നിന്നാണ് ഇതിന്റെയൊക്കെ ഉത്ഭവം. ഒരു പാര്‍ട്ടിയ്ക്കിടെ ധനുഷിന്റെ കൂടെയുള്ള ആരോ സുചിത്രയുടെ കൈ പിടിച്ചു തിരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇത്രയേറെ പുകിലുകള്‍ ഉണ്ടായത്.

ഇരയായത് തൃഷ

ധനുഷുമായുള്ള ശത്രുതയുടെ പേരില്‍ നടനുമായി ബന്ധമുള്ള സെലിബ്രിറ്റികളുടെയെല്ലാം സ്വകാര്യ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു. അതിന് ഏറ്റവും കൂടുതല്‍ ഇരയായത് നടി തൃഷയാണ്.

തൃഷയുടെ ചിത്രങ്ങള്‍

പാര്‍ട്ടി ആഘോഷങ്ങളിലും മറ്റും തൃഷ ധനുഷിനൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം വിശാല്‍, റാണ ദഗുപതി തുടങ്ങിയവരുടെ കൂടെയുള്ള സ്വകാര്യ ചിത്രങ്ങളും ഇന്റര്‍നെറ്റ് വഴി പ്രചരിയ്ക്കുന്നു. തൃഷയുടെ മുന്‍ കാമുകനാണ് റാണ.

തൃഷയുടെ പ്രതികരണം

സംഭവത്തോട് ഇതുവരെ ധനുഷ് പ്രതികരിച്ചിട്ടില്ല. എന്നാല്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ തൃഷ പരോക്ഷമായി പ്രതികരിച്ചു. സംഭവത്തെ കുറിച്ച് ഒന്നും പറയാതെ, കര്‍മ്മം ചെയ്യുന്നതിന്റെ പ്രതിഫലം ദൈവം നല്‍കും എന്ന തത്വമാണ് തൃഷ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

ഇതാണ് ട്വീറ്റ്

ഇതാണ് തൃഷയുടെ ട്വീറ്റ്. പ്രതികാരം ചെയ്യേണ്ടതില്ല. എന്താണ് സംഭവിയ്ക്കുന്നതെന്ന് കാത്തിരുന്ന് കാണാം എന്നാണ് തൃഷ പറയുന്നത്.

എന്താണ് സുചിത്രയുടെ പ്രശ്‌നം

ധനുഷിനെതിരെ ട്വീറ്റ് ഇട്ടതോടെ ധനുഷ് ആരാധകര്‍ സുചിത്രയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. തന്നെ വിമര്‍ശിയ്ക്കുന്നതിന് മുന്‍പ് നിങ്ങളുടെ സൂപ്പര്‍സ്റ്റാറിന്റെ യഥാര്‍ത്ഥ രൂപം കാണൂ എന്ന് പJഞ്ഞുകൊണ്ടാണ് ധനുഷിന്റെയും ഹന്‍സിക, തൃഷ, ദിവ്യ ദര്‍ശിനി തുടങ്ങിയവരുടെയും ഫോട്ടോ സുചിത്ര ട്വിറ്ററിലിട്ടത്. സംഭവം വൈറലാകുകയും ചെയ്തു. ഇതോടെ സുചിത്ര ട്വിറ്റര്‍ ഡിആക്ടീിവേറ്റ് ചെയ്തുവെങ്കിലും സുചിത്രയുടെ പേരിലുള്ള വ്യാജ എക്കൗണ്ടുകള്‍ വഴി ഇപ്പോഴും ഫോട്ടോകളും അശ്ലീല വീഡിയോകളും പുറത്തുവന്നുകൊണ്ടിരിയ്ക്കുകയാണ്.

English summary
Trisha's reply to photo leak controversy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam