തൃഷയ്ക്ക് കല്യാണം കല്യാണത്തിന്റെ വഴിയേ, സിനിമ സിനിമയുടെ വഴിയേ...
വിവാഹ നിശ്ചയം കഴിഞ്ഞു. തൃഷ വിവാഹ തിരക്കിലാവും. സിനിമയിലേക്ക് തിരിച്ചുവരുമെന്ന് പറഞ്ഞെങ്കിലും വിവാഹവും... ആഘോഷവും... ഒരു വര്‍ഷത്തേയ്ക്ക് ഇനി എങ്ങനെയായാലും പ്രതീക്ഷിക്കേണ്ടതില്ല..എന്നൊക്കെ ചിന്തിച്ചവര്‍ക്കു തെറ്റി.
കല്യാണം കല്യാണത്തിന്റെ വഴിയേ, സിനിമ സിനിമയുടെ വഴിയേ എന്ന പോളിസിയാണ് തൃഷയ്ക്ക്. വിവാഹ തിരക്കുകള്‍ കെട്ടടങ്ങും മുമ്പേ തൃഷ വീണ്ടും അഭിനയത്തില്‍ സജീവമായി. തൃഷയുടെ അടുത്ത ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു കഴിഞ്ഞു.

ഭോഗി എന്ന ചിത്രത്തിലാണ് തൃഷ ഇപ്പോള്‍ അഭിനയിക്കുന്നത്. പാണ്ഡ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തൃഷയ്‌ക്കൊപ്പം പൂനം ബജ്വയും ഓവിയയും മറ്റ് രണ്ട് കേന്ദ്രനായിക കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു.
മൂന്ന് പെണ്‍കുട്ടികളുടെ കഥയാണ് സിനിമ. ഡി ഇമ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അടുത്ത സുഹൃത്തുക്കളായ മൂന്ന് പെണ്‍കുട്ടികളുടെ ജീവിതത്തില്‍ സംഭവിയ്ക്കുന്ന കഥ പറയുന്ന സിനിമ ഒരു ത്രില്ലര്‍ മൂഡിലാണ് ചിത്രീകരിക്കുന്നത്.
ജനുവരി 23 നാണ് തൃഷയുടെയും വരുണ്‍ മനിയന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. വിവാഹ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. വിവാഹ ശേഷമാവുമോ പുതിയ ചിത്രത്തിന്റെ റിലീസ് എന്നതും വ്യക്തമല്ല. എന്തായാലും അജിത്തിനൊപ്പമുള്ള എന്നൈ അറിന്താല്‍ എന്ന ചിത്രത്തിന് ശേഷം തൃഷ ചെയ്യുന്ന സിനിമയാണ് ഭോഗി.


Click it and Unblock the Notifications