»   » തൃഷയ്ക്ക് ഈഗോ; നയന്‍താരയുടെ ചിത്രത്തില്‍ നിന്നും പിന്മാറി

തൃഷയ്ക്ക് ഈഗോ; നയന്‍താരയുടെ ചിത്രത്തില്‍ നിന്നും പിന്മാറി

Posted By:
Subscribe to Filmibeat Malayalam

ഇടക്കാലത്ത് ചില പ്രശ്‌നങ്ങളൊക്കെ ഉണ്ടായെങ്കിലും തൃഷയും നയന്‍താരയും ഇന്റസ്ട്രിയിലെ അടുത്ത സുഹൃത്തുക്കളാണെന്നാണ് കേട്ടിരുന്നത്. എന്നാല്‍ പുറമെ സൗഹൃദമാണെങ്കിലും ഉള്ളില്‍ ഇരുവര്‍ക്കുമിടയില്‍ ഇപ്പോഴും ഈഗോയുടെ നിഴലുണ്ടെന്നാണ് പുതിയ വാര്‍ത്തകള്‍

നാനും റൗഡി താന്‍ എന്ന ചിത്രത്തിന് ശേഷം നയന്‍താരയെ നായികയാക്കി വിഘ്‌നേശ് ശിവ പുതിയ ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നു എന്നും അതില്‍ തൃഷയും മുഖ്യവേഷത്തിലെത്തുന്നു എന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തൃഷ ചിത്രത്തില്‍ നിന്നും പിന്മാറിയെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്.

തൃഷയ്ക്ക് ഈഗോ; നയന്‍താരയുടെ ചിത്രത്തില്‍ നിന്നും പിന്മാറി

നാനും റൗഡി താന്‍ എന്ന ചിത്രത്തിന് ശേഷം നയന്‍താരയും വിഘ്‌നേശ് ശിവയും പ്രണയത്തിലാണെന്നും അടുത്ത ചിത്രത്തിലും നയന്‍താര തന്നെയാണ് നായികയെന്നും തമിഴകത്തു നിന്നും വാര്‍ത്തകള്‍ വന്നു. തൃഷ ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു എന്നും വാര്‍ത്തയിലുണ്ടായിരുന്നു

തൃഷയ്ക്ക് ഈഗോ; നയന്‍താരയുടെ ചിത്രത്തില്‍ നിന്നും പിന്മാറി

എന്നാല്‍ തൃഷ ചിത്രത്തില്‍ നിന്നും പിന്മാറി എന്നാണ് പുതിയ വാര്‍ത്ത

തൃഷയ്ക്ക് ഈഗോ; നയന്‍താരയുടെ ചിത്രത്തില്‍ നിന്നും പിന്മാറി

ചിത്രത്തില്‍ നിന്നും തൃഷ പിന്മാറിയ വാര്‍ത്ത ഇതിനോടകം തമിഴകത്ത് ചര്‍ച്ചയായിക്കഴിഞ്ഞു. തമിഴകത്ത് ഒന്നാം നമ്പര്‍ നായികയായ നയന്‍താരയോടുള്ള ഈഗോയാണ് തൃഷ പിന്മാറാന്‍ കാരണമെന്ന് കേള്‍ക്കുന്നു

തൃഷയ്ക്ക് ഈഗോ; നയന്‍താരയുടെ ചിത്രത്തില്‍ നിന്നും പിന്മാറി

അല്ല സംവിധായകനാണ് പ്രശ്‌നമെന്ന് മറ്റൊരു കൂട്ടര്‍ പറയുന്നു. നയന്‍താരയും വിഘ്‌നേശും പ്രണയത്തിലാണെന്ന വാര്‍ത്ത പരക്കെ, നയന്‍താരയ്ക്ക് തന്നെക്കാള്‍ പ്രധാന്യമുള്ള വേഷം നല്‍കും എന്ന കണക്കുകൂട്ടലും തൃഷ പിന്മാറാന്‍ കാരണമാണത്രെ

തൃഷയ്ക്ക് ഈഗോ; നയന്‍താരയുടെ ചിത്രത്തില്‍ നിന്നും പിന്മാറി

ഇത് രണ്ടുമല്ല, പ്രതിഫലം കുറച്ചതുകൊണ്ടാണ് തൃഷ പിന്മാറിയതെന്നും കേള്‍ക്കുന്നു

തൃഷയ്ക്ക് ഈഗോ; നയന്‍താരയുടെ ചിത്രത്തില്‍ നിന്നും പിന്മാറി

തുടക്കത്തില്‍ അടുത്ത സുഹൃത്തുക്കളായിരുന്നു നയന്‍താരയും തൃഷയും. എന്നാല്‍ ഇടക്കാലത്ത് ഈഗോ പ്രശ്‌നം കാരണം തെറ്റിപ്പിരിഞ്ഞു. പക്ഷെ പിന്നീടൊരു അവസരത്തില്‍ രണ്ട് പേരും പരസ്പരം സംസാരിക്കുകയും പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കുകയും ചെയ്തതോടെ വീണ്ടും പഴയപോലെ കൂട്ടായി എന്നാണ് കേട്ടത്

English summary
After the success of ‘Naanum Rowdydhaan’, Vignesh Shivan is now gearing up with his new movie which will be another colorful entertainer. Nayanthara and Vijay Sethupathi will once again do the lead roles in this movie. Earlier, we have reported that Trisha Krishnan is too part of this ambitious project. But now, things have taken a new turn, and Trisha has reportedly walked out of this project.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam