താരറാണി സ്ഥാനം നഷ്ടപ്പെട്ട കാലം; ആ പരാജയങ്ങൾ പാഠമായി; തൃഷയുടെ കരിയർ പരിശോധിക്കുമ്പോൾ

കരിയറിലെ മികച്ച കാലഘട്ടത്തിലൂടെയാണ് ന‌ടി തൃഷ ഇന്ന് കടന്ന് പോകുന്നത്. ഒന്നിന് പിറകെ ഒന്നായി സൂപ്പർതാര സിനിമകൾ. അടുപ്പിച്ച് റിലീസ് ചെയ്ത വിടാമുയർച്ചി, ​ഗുഡ് ബാഡ് അ​ഗ്ലി എന്നീ അജിത്ത് ചിത്രങ്ങളിലും തൃഷ നായികയായെത്തി. വിജയ്ക്കൊപ്പം ലിയോയിൽ നായികയായെത്തി. റിലീസ് ചെയ്യാനിരിക്കുന്ന ത​ഗ് ലെെഫിൽ കമൽ ഹാസൻ, സിമ്പു എന്നിവരാണ് നായകൻമാർ. തെലുങ്കിൽ ചിരഞ്ജീവിക്കൊപ്പം അഭിനയിക്കുന്ന വിശ്വംഭര എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

തമിഴകത്ത് നയൻ‌താരയ്ക്കുണ്ടായിരുന്ന ഡിമാന്റ് ഇന്ന് തൃഷയിലേക്കെത്തിയെന്ന് സംസാരമുണ്ട്. നയൻതാര കരിയറിൽ വൻ ഹെപ്പിൽ നിന്ന സമയത്ത് തൃഷയ്ക്ക് മോശം സമയമായിരുന്നു. എന്നാൽ ഇന്ന് സാഹചര്യം മാറി. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനാണ് തകർന്ന് തുടങ്ങിയ തൃഷയുടെ കരിയർ ​ഗ്രാഫിന് പുതുജീവൻ നൽകിയത്. കുന്ദവി എന്ന കഥാപാത്രം സ്വീകരിക്കപ്പെട്ടതോ‌ടെ ന‌ടിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല.

Trisha
Photo Credit: Instagram

കരിയറിൽ പല ഘട്ടങ്ങൾ കണ്ട നടിയാണ് തൃഷ. കനത്ത പരാജയങ്ങൾ വന്നപ്പോഴും തളർന്ന് പോകാതെ പിടിച്ച് നിൽക്കാൻ തൃഷയ്ക്ക് സാധിച്ചു. മോഡലിം​ഗിൽ നിന്നുമാണ് തൃഷ അഭിനയ രം​ഗത്തേക്ക് വരുന്നത്. മിസ് സേലം, മിസ് ചെന്നെെ എന്നീ സൗന്ദര്യമത്സര വേദികളിൽ വിജയിച്ച തൃഷ 2001 ലെ മിസ് ഇന്ത്യ മത്സരത്തിൽ ബ്യൂട്ടിഫുൾ സ്മെെൽ അവാർഡും നേടി. ജോഡി എന്ന ചിത്രത്തിൽ സഹനടിയായാണ് തൃഷ കരിയർ തുടങ്ങുന്നത്.

സിമ്രാനായിരുന്നു ചിത്രത്തിലെ നായിക. അന്ന് തെന്നിന്ത്യയിലെ താര റാണിയാണ് സിമ്രാൻ. കുറച്ച് വർഷങ്ങൾക്കുള്ളിൽ ഈ സ്ഥാനം തൃഷയിലേക്ക് വന്നു. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ തൃഷ തമിഴ്, തെലുങ്ക് സിനിമകളിൽ തരംം സൃഷ്ടിച്ചു. ഹിറ്റുകൾ ഒന്നിന് പിറകെ ഒന്നായി നടിക്ക് വന്ന് കൊണ്ടിരുന്നു. തമിഴിൽ വിജയ്, അജിത്ത് എന്നിവരുടെ മികച്ച ജോഡിയായി തൃഷ കെെയടി നേടിയപ്പോൾ തെലുങ്കിൽ മഹേഷ് ബാബു, പ്രഭാസ് തു‌ടങ്ങിയവരുടെ നായികയായി തൃഷ തിളങ്ങി.

Trisha
Photo Credit: Instagram

2004 തൃഷയുടെ കരിയറിലെ മികച്ച വർഷമായിരുന്നു. വിജയ്ക്കൊപ്പം അഭിനയിച്ച ​ഗില്ലി ആ വർഷമാണ് റിലീസ് ചെയ്തത്. ഈ ചിത്രം വൻ വിജയമായി. 2004 ൽ വർഷം എന്ന സിനിമയിലൂടെയാണ് തൃഷ ടോളിവുഡിലേക്ക് കടക്കുന്നത്. പ്രഭാസ് നായകനായെത്തിയ ചിത്രവും സൂപ്പർ ഹിറ്റായിരുന്നു. പിന്നീടിങ്ങോട്ട് തമിഴിലും തെലുങ്കിലും ഏറ്റവും തിരക്കുള്ള ന‌ടിമാരിൽ ഒരാളായി തൃഷ മാറി.

കരിയർ തുടങ്ങി പത്ത് വർഷത്തിനുള്ളിൽ തൃഷയുടെ മാർക്കറ്റ് ഇടിയാൻ തുടങ്ങി. മുംബെെയിൽ നിന്നും നിരവധി പുതുമുഖങ്ങൾ തമിഴകത്തേക്കും തെലുങ്കിലേക്കും വന്നു. തമന്ന, കാജൽ അ​ഗർവാൾ, ഹൻസിക മോട്വാണി തുടങ്ങിയവർ തൃഷയുടെ സ്ഥാനത്തേക്ക് എത്തി. കരിയറിലെ ആ മോശം സമയത്ത് നടിക്ക് തുണയായത് വിണ്ണെെത്താണ്ടി വരുവായ എന്ന സിനിമ മാത്രമാണ്. എവർ​ഗ്രീൻ റൊമാന്റിക് ചിത്രമായി വിണ്ണെെത്താണ്ടി വരുവായ മാറി.

തന്റെ സ്ഥാനത്തേക്ക് മറ്റ് നടിമാർ വന്നതിനെക്കുറിച്ച് തൃഷ ഒരിക്കൽ തുറന്ന് സംസാരിച്ചിട്ടുണ്ട്. കരിയറിൽ താഴ്ചയിലൂടെ പോകുമ്പോഴാണ് വിണ്ണെെത്താണ്ടി വരുവായ എനിക്ക് വരുന്നത്. എന്നെ ആവേശം കൊള്ളിക്കുന്ന ഒന്നും സംഭവിക്കുന്നില്ലായിരുന്നു. ഒരു വർഷം ബ്രേക്ക് എടുക്കണോ എന്ന് ആലോചിക്കുന്ന സമയം, തൃഷ പറഞ്ഞതിങ്ങനെ.

പുതുമുഖങ്ങൾ മുൻനിരയിലേക്ക് വന്നത് തനിക്ക് തുടക്കത്തിൽ ഉൾക്കൊള്ളാൻ പറ്റിയില്ലായിരുന്നെന്ന് തൃഷ പറഞ്ഞിട്ടുണ്ട്. മൂന്ന് വർഷം മുമ്പ് എനിക്കത് ഉൾക്കൊള്ളാനായില്ല. എനിക്ക് ഭീഷണിയായി തോന്നിയെന്ന് പറയില്ല. കാരണം എനിക്ക് നല്ല വർക്കുകളുണ്ടായിരുന്നു. പക്ഷെ നമ്പർ വൺ ആകാനാകുന്ന ആളുകളിവിടെയുണ്ടല്ലേ എന്ന് എനിക്ക് തോന്നി. അത് അഹങ്കാരമായിരിക്കാം. കാരണം പെട്ടെന്ന് ഒരുപാട് പേർ, എന്താണ് സംഭവിക്കുന്നതെന്ന് തോന്നി. ഞാൻ ഭരിക്കുകയാണെന്നാണ് കരുതിയത്.

പിന്നീടത് എന്റെ സ്ഥാനം പങ്കിടലായി. അതാണ് ഇൻഡസ്ട്രിയിലെ പ്രോ​ഗസ്. ഒരുപടി താഴേക്ക് പോകുകയല്ല. അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇപ്പോൾ ഞാൻ അവരെ എന്റെ കോപറ്റീഷനായി കാണുന്നില്ല. അവർ ഇപ്പോൾ ചെയ്യുന്നത് അഞ്ചോ പത്തോ വർഷം മുമ്പ് ഞാൻ കണ്ടതാണ്. ഇന്ന് താൻ വളരെ സെക്യൂർ ആണെന്നും തൃഷ പറഞ്ഞു. ഒരിക്കൽ ഇന്ത്യ ​ഗ്ലിറ്റ്സിൽ സംസാരിക്കുകയായിരുന്നു നടി. പരാജയങ്ങൾക്കിടയിലും കൊടി, 96 എന്നീ ശ്രദ്ധേയ സിനിമകൾ തൃഷയ്ക്ക് ലഭിച്ചിട്ടുണ്ട്.

More from Filmibeat

Read more about: trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X