ആരുടെയും ബന്ധം പിരിച്ചിട്ടില്ല, ഒന്നിപ്പിച്ചിട്ടേ ഉള്ളൂ; ശ്രദ്ധ നേടി തൃഷയുടെ വാക്കുകൾ; ശരിവെച്ച് ജയം രവിയും

തെന്നിന്ത്യയിലെ ജനപ്രിയ നായിക നടിയാണ് തൃഷ. 39 കാരിയായ തൃഷ ഇന്നും ബി​ഗ് സ്ക്രീനിലെ പ്രണയ നായികയാണ്. രണ്ട് പതിറ്റാണ്ടിനോനടുക്കുന്ന കരിയറിൽ തൃഷ നേടിയെടുത്ത വിജയങ്ങൾ നിരവധിയാണ്. സൂപ്പർ സ്റ്റാർ ചിത്രങ്ങളിൽ നായിക നടിയായ തൃഷ പിന്നീട് അഭിനയ പ്രധാന്യമുള്ള വേഷങ്ങൾ തെരഞ്ഞെടുത്തു.

മിസ് ചെന്നെെ പട്ടം ചൂടി മോഡലിം​ഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കെയാണ് തൃഷ സിനിമയിലേക്ക് ചുവടു വെക്കുന്നത്. സിനിമാ അഭിനയം തനിക്ക് താൽപര്യം ഇല്ലെന്നായിരുന്നു മോഡലിം​ഗ് ചെയ്യുന്ന കാലത്ത് തൃഷ പറഞ്ഞത്. എന്നാൽ തമിഴ്, തെലുങ്ക് സിനിമകളിലെ മുൻനിര നായിക നടിയായി തൃഷ മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ഐക്കണിക് കഥാപാത്രങ്ങളിലെന്നായ വിണ്ണെെ താണ്ടി വരുവായയിലെ ജെസി

തുടക്ക കാലത്ത് വിജയ്, അജിത്ത്, തുടങ്ങിയ താരങ്ങളുടെ സൂപ്പർ ഹിറ്റ് പെയർ ആയിരുന്നു തൃഷ. ​​തമിഴ്നാട്ടിലെ ​ഗ്രാമീണ പെൺകൊടി ഇമേജുള്ള കഥാപാത്രമാണ് ആദ്യ കാലത്ത് തൃഷ ചെയ്തത്. പിന്നീട് കൊടി, 96, ഹേയ് ജൂഡ് തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച് അഭിനേത്രിയെന്ന നിലയിൽ തന്റെ കഴിവ് തൃഷ അടയാളപ്പെടുത്തി.

തമിഴകത്തെ ഐക്കണിക് കഥാപാത്രങ്ങളിലെന്നായ വിണ്ണെെ താണ്ടി വരുവായയിലെ ജെസിയെയും തൃഷയാണ് അവതരിപ്പിച്ചത്. 96 ലെ ജാനു എന്ന കഥാപാത്രത്തിന് ശേഷം പൊന്നിയിൻ സെൽവൻ എന്ന ഏറ്റവും പുതിയ സിനിമയിലെ കുന്ദവി എന്ന കഥാപാത്രത്തെയും തൃഷ അനശ്വരമാക്കി.

ഏതെങ്കിലും പ്രണയം പിരിച്ചിട്ടുണ്ടോ എന്നാണ് തൃഷയ്ക്ക് നേരെ വന്ന ചോദ്യം

തൃഷയുടെ കരിയറിലെ നിർണായക സ്വാധാനമായി പൊന്നിയിൻ സെൽവൻ സിനിമ മാറുമെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തൃഷയുടെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. പൊന്നിയിൻ സെൽവനിൽ നന്ദിനിയെയും കരികാലനെയും പിരിച്ചത് നന്ദിനിയാണ്. അതുപോലെ സ്വന്തം ജീവിതത്തിൽ ഏതെങ്കിലും പ്രണയം പിരിച്ചിട്ടുണ്ടോ എന്നാണ് തൃഷയ്ക്ക് നേരെ വന്ന ചോദ്യം.

 പ്രണയ കാലത്ത് തൃഷയും സഹായിച്ചിരുന്നു

തൃഷ ഇതിന് തമാശയോടെ മറുപടി നൽകി. 'സത്യമായിട്ടും ഇല്ല. മറ്റുള്ളവരുടെ പ്രേമ കഥയിൽ വലിയ താൽപര്യം ഇല്ല. സത്യത്തിൽ ഞാനൊരുപാട് പേരെ ഒന്നിപ്പിച്ചിട്ടുണ്ട്,' തൃഷ പറഞ്ഞു. അത് ശരിയാണ് അതിലാെരാൾ ഞാനാണെന്ന് ഒപ്പമുണ്ടായിരുന്ന ജയം രവിയും പറഞ്ഞു. എനിക്ക് വളരെ ഇഷ്ടപ്പെട്ട ദമ്പതികളാണ് അവർ രണ്ട് പേരുമെന്ന് തൃഷയും പറഞ്ഞു. ജയം രവിയുടെ പ്രണയ കാലത്ത് തൃഷയും സഹായിച്ചിരുന്നു. തൃഷയുടെ സുഹൃത്താണ് ജയം രവിയുടെ ഭാര്യ ആരതി.

തൃഷ ഇത്തരം ​ഗോസിപ്പുകളെയാെന്നും കാര്യമാക്കാറില്ല

മുമ്പ് തൃഷയുടെ വ്യക്തി ജീവിതം എപ്പോഴും വാർത്തകളിൽ നിറയാറുണ്ടായിരുന്നു. നടൻ റാണ ദ​ഗബതിയുമായുള്ള പ്രണയം, ബിസിനസ്മാൻ വരുൺ മന്യനുമായുള്ള വിവാഹ നിശ്ചയവും പിന്നീട് വിവാഹം വേണ്ടെന്ന് വെച്ചതുമെല്ലാം ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ കരിയറിൽ ശ്രദ്ധ കൊടുക്കുന്ന തൃഷ ഇത്തരം ​ഗോസിപ്പുകളെയാെന്നും കാര്യമാക്കാറില്ല.

മോഹൻലാലിനൊപ്പം അഭിനയിക്കുന്ന റാം ആണ് തൃഷയുടെ അടുത്ത സിനിമ. ഹെയ് ജൂഡിന് ശേഷം നടി മലയാളത്തിലെത്തുന്ന സിനിമ കൂടിയാണിത്.

Read more about: trisha jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X