»   » തന്റെയും നയന്‍താരയുടെയും സിനിമകള്‍ തമ്മില്‍ ആരും താരതമ്യം ചെയ്യേണ്ട; തൃഷ

തന്റെയും നയന്‍താരയുടെയും സിനിമകള്‍ തമ്മില്‍ ആരും താരതമ്യം ചെയ്യേണ്ട; തൃഷ

Posted By: AkhilaKS
Subscribe to Filmibeat Malayalam


തമിഴകത്തിലെ താരസുന്ദരിമാരാണ് തൃഷയും നയന്‍താരയും നായിക പ്രാധന്യമുള്ള രണ്ട് ഹൊറര്‍ ചിത്രമാണ് ഇവര്‍ക്ക് വേണ്ടി ഒരുങ്ങുന്നത്. ഇരുവര്‍ക്കും ചിത്രങ്ങളില്‍ തുല്ല്യ പ്രധാന്യമുള്ള വേഷം തന്നെയാണ്.

ചിത്രവുമായി ബന്ധപ്പെടുത്തി ഇരുവരെയും താരതമ്യം ചെയ്ത് നിരവധി വാര്‍ത്തകളും ഇതിനോടകം പുറത്ത് വന്നിരുന്നു. എന്നാല്‍ തന്റെയും നയന്‍താരയുടെയും ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യേണ്ട കാര്യമില്ലന്ന് തൃഷ പറയുന്നു.

trisha-nayantara

രണ്ട് ചിത്രങ്ങളും വ്യത്യസ്ത രീതിയിലുള്ളതാണ്. അതുക്കൊണ്ട് തന്നെ മത്സരത്തിന്റെ കാര്യം വരുന്നില്ല. അടുത്ത കാലങ്ങളിലായി നിരവധി ഹൊറര്‍ ചിത്രങ്ങള്‍ വന്നിട്ടുണ്ട്. അത് തനിക്കറിയാമെന്നും ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ടതുക്കൊണ്ടാണ് താന്‍ ഈ സിനിമ തെരഞ്ഞടുത്തതെന്നും തൃഷ പറഞ്ഞു.

നായകി എന്ന ഹൊറര്‍ ചിത്രത്തിലാണ് തൃഷ നായികയായി എത്തുന്നത്. 1980കളില്‍ നടക്കുന്ന കഥയായിട്ടാണ് നായകി എത്തുന്നത്. ഗോവി വര്‍ദ്ധനാണ് ചിത്രത്തിന്റെ സംവിധായകന്‍. അതേസമയം മായ എന്ന ഹൊറര്‍ ചിത്രത്തിലാണ് നായന്‍താര നായികയായി എത്തുന്നത്. അശ്വിന്‍ ശരണാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

English summary
Bold beauties Trisha and Nayanthara entered the Tamil film industry around the same time and both of them are still at the top as much sought after heroines in Kollywood.The two talented actresses have always been pitted as competitors despite their real life friendship.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam