വിജയ് യെ കൊല്ലരുതെന്ന് രാഷ്ട്രപതിയോട് തൃഷ
വിജയ് യെ കൊല്ലരുതെന്നോ, വിജയ് യെ എപ്പോഴാണ് വധശിക്ഷയ്ക്ക് വിധിച്ചത് എന്നൊക്കെയുള്ള സംശയങ്ങളായിരിക്കും ഇപ്പോള്‍. എന്നാല്‍ മരണ ദണ്ഡനയില്‍ നിന്ന് വിജയ് യെ ഒഴിവാക്കണം എന്ന തൃഷ പറഞ്ഞത് ഇളയദളപചതി വിജയ് യെ ഉദ്ദേശിച്ചല്ല. ദില്ലി മൃഗശാലയിലെ വിജയ് എന്ന് പേരുള്ള വെള്ളക്കടുവയ്ക്ക് വേണ്ടിയാണ് തൃഷ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് അപേക്ഷിച്ചിരിക്കുന്നത്.
ദില്ലി കാഴ്ച ബംഗ്ലാവില്‍ കഴിഞ്ഞദിവസം യുവാവിനെ കടുവ ആക്രമിച്ച് കൊന്നത് രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു. ഇതേ തുടര്‍ന്ന് കടുവയ്‌ക്കെതതിരെ നടപടിയെടുക്കാന്‍ നിയമം ഒരുങ്ങുമ്പോഴാണ് മൃഗസ്‌നേഹികൂടെയായ തൃഷ രംഗത്ത് വന്നിരിക്കുന്നത്.

വിജയ് ആക്രമിക്കുകയായിരുന്നില്ലെന്നും പ്രതിരോധിക്കുകയായിരുന്നെന്നും തൃഷ ചൂണ്ടികാണിച്ചു. കടുവയെ കൊല്ലാന്‍ പലമേഖലകളില്‍ നിന്നും ആവശ്യം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കൊല്ലരുത് എന്ന് തൃഷയെ പോലുള്ള മൃഗസ്‌നേഹികള്‍ അപേക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസം യുവാവിനെ കടുവ ആക്രമിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. യുവാവ് കടുവയുടെ കൂട്ടിലേക്ക് എടുത്ത് ചാടുകയായിരുന്നു. ഒരുപാട് സമയം യുവാവിനെ തന്നെ നോക്കി നിന്നിരുന്ന കടുവ, കാഴ്ചക്കാര്‍ ശ്രദ്ധതിരിച്ചുവിടാന്‍ വേണ്ടി എറിയാന്‍ തുടങ്ങിയപ്പോഴാണ് ആക്രമിച്ചത്.


Click it and Unblock the Notifications











