»   » എന്നെയും നയന്‍താരയെയും തമ്മില്‍ തല്ലുകൂടിക്കാന്‍ ശ്രമിച്ചത് സുഹൃത്തുക്കള്‍; തൃഷ പറയുന്നു

എന്നെയും നയന്‍താരയെയും തമ്മില്‍ തല്ലുകൂടിക്കാന്‍ ശ്രമിച്ചത് സുഹൃത്തുക്കള്‍; തൃഷ പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

തൃഷയും നയന്‍താരയും തമ്മിലുണ്ടായിരുന്ന പിണക്കം പരസ്യമായ രഹസ്യമാണ്. തൃഷ അടക്കിവാണിരുന്ന തമിഴ് സിനിമാ ലോകത്തേക്ക് നയന്‍താര വന്നതും, തൃഷയ്ക്കും മേലെ കസേരി വലിച്ചിട്ടിരുന്നതുമാണ് ഈ പിണക്കത്തിന് കാരണമെന്നാണ് കേട്ടത്.

വിവാഹ മോചനമൊക്കെ എന്ത്.... വിവാഹം വരെ എത്തി തെറ്റിപ്പിരിഞ്ഞ പ്രണയ ജോഡികള്‍ ഇതാ

എന്നാല്‍ ഇപ്പോള്‍ ഇരുവരും നല്ല സുഹൃത്തുക്കളാണ്. നയന്‍താരയ്ക്കും തനിയ്ക്കും ഇടയിലെ പ്രശ്‌നം എന്തായിരുന്നു എന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തൃഷ പറയുകയുണ്ടായി.

സുഹൃത്തുക്കള്‍ കാരണം

ഞങ്ങള്‍ തമ്മിലുണ്ടായിരുന്ന പ്രശ്‌നം ജോലി സബന്ധമായിരുന്നില്ല. പല സുഹൃത്തുക്കളുമായിരുന്നു അതിന് കാരണം. ഇടനിലക്കാരായി കളിച്ച സുഹൃത്തുക്കള്‍ കാരണം ഞങ്ങള്‍ കുറച്ച് കാലം ഒന്നും മിണ്ടാതെയും പറയാതെയും നടന്നു.

മാധ്യമസൃഷ്ടി

എന്താണ് ഞങ്ങള്‍ക്കിടയിലെ പ്രശ്‌നം എന്ന് പോലും അറിയാതെയാണ് ഞങ്ങള്‍ മിണ്ടാതെ നടന്നത്. അതില്‍ ഏറെയും മാധ്യമസൃഷ്ടിയായിരുന്നു. പിന്നെ ആ പിണക്കം സീരിയസായിപ്പോയി.

നല്ലത് വരണം എന്ന് ആഗ്രഹിയ്ക്കുന്നു

കുറച്ചുകാലം അങ്ങനെ മിണ്ടാതെയും പറയാതെയും നടന്നു. എന്നാല്‍ ഞങ്ങള്‍ രണ്ട് പേരും പരസ്പരം നല്ലത് വരണം എന്ന് ആഗ്രഹിയ്ക്കുന്നവരാണ് എന്ന് തൃഷ പറയുന്നു.

ഒരുമിച്ച് വരുന്നു

ഈ ദീപാവലിയ്ക്ക് തൃഷയും നയന്‍താരയും ഒരുമിച്ച് തിയേറ്ററിലെത്തുകയാണ്. തൃഷ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന കൊടിയും നയന്‍താര മുഖ്യവേഷത്തിലെത്തന്ന കഷ്‌മോരയും ഒരുമിച്ചാണ് റിലീസ് ചെയ്യുന്നത്.

English summary
Trisha talks about the reason behind losing friendship with Nayanthara

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam