ചിമ്പുവിന്റെ നായികമാരായി തൃഷയും തപ്‌സിയും എത്തുന്നു
ചിമ്പുവിന്റെ നായികമാരായി തെന്നിന്ത്യന്‍ നടിമാരായ തൃഷയും തപ്‌സിയും എത്തുന്നു. സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ തൃഷയും താപ്‌സിയും ഒന്നിക്കുന്നത്. ഒരു മുഴുനീള ആക്ഷന്‍ ചിത്രമായൊരുക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ഏപ്രിലില്‍ ആരംഭിക്കും.
ആദ്യമായാണ് സെല്‍വരാഘവന്‍ ചിമ്പുവിനൊപ്പം ഒരു ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്. മുമ്പ് കണ്ടിട്ടില്ലാത്ത രീതിയിലുള്ള സ്‌പോര്‍ട്ട്‌സ് ലുക്കായിരിക്കും ഈ ചിത്രത്തില്‍ ചിമ്പുവിനുള്ളത്.

മറ്റ് അഭിനേതാക്കളെപ്പറ്റിയോ അണിയറ പ്രവര്‍ത്തകരെപ്പറ്റിയോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സെല്‍വരാഘവന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.
ചില രംഗങ്ങള്‍ ചിത്രീകരിക്കുന്നത് വിദേശത്തായിരിക്കും. യുവന്‍ശങ്കര്‍ രാജയായിരിക്കും സംഗീത സംവിധാനം. ചിത്രത്തിന്റെ നിര്‍മാതാവ് പുതിയ ഒരാളാണെന്നാണ് അണിയറയില്‍ നിന്ന് ലഭിക്കുന്ന റ്‌പ്പോര്‍ട്ട്


Click it and Unblock the Notifications











