»   » തനിക്ക് ജയലളിതയായി അഭിനയിക്കണമെന്ന് നടി തൃഷ!

തനിക്ക് ജയലളിതയായി അഭിനയിക്കണമെന്ന് നടി തൃഷ!

By: Pratheeksha
Subscribe to Filmibeat Malayalam

തന്റെ സ്വപ്ന വേഷം ഇനിയും തനിക്ക് ലഭിച്ചിട്ടില്ലെന്ന് നടി തൃഷ. തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയായി അഭിനയിക്കുക എന്നതാണ് തൃഷയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം. ഏതെങ്കിലും സംവിധായകന്‍ ജയലളിതയെ കുറിച്ച് സിനിമ ചെയ്യുകയാണെങ്കില്‍ ആ വേഷം തനിക്കു ചെയ്യാന്‍ ആഗ്രഹമുണ്ടെന്നാണ് തൃഷ പറയുന്നത്.

തലൈവിയായി അഭിനയിക്കുക എന്നത് തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമാണെന്നു തൃഷ പറയുന്നു. ധനുഷ് നായകാനായെത്തുന്ന കൊടി എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് താരം തന്റെ ആഗ്രഹത്തെ കുറിച്ചു തുറന്നു പറഞ്ഞത്.  കൊടിയില്‍ തൃഷയും പ്രധാന റോളിലെത്തുന്നുണ്ട്.

Read more: എ ദില്‍ ഹെ മുഷ്‌ക്കില്‍ കണ്ട് രണ്‍ബീറിനെ കുറിച്ച് ആമിര്‍ ഖാന്‍ പറഞ്ഞത്!

tr-30-1477828

താന്‍ ഏറെ ആരാധിക്കുന്ന താരം കൂടിയാണ് ജയലളിതയെന്നും തൃഷ പറയുന്നു. ഇരുവരും പഠിച്ചത് ചെന്നൈ പാര്‍ക്ക് കോണ്‍വെന്റ് സ്‌കൂളിലാണ്. രാഷ്ട്രീയ പ്രവേശനത്തിനു മുന്‍പ് തമിഴില്‍ ഏറ്റവും കൂടുതല്‍ ആരാധകരുളള നടിയായിരുന്നു ജയലളിത.

English summary
trisha tells about her dream role .she likes to act as tamilnad chief minister jayalalitha
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam