തൃഷ സമ്മതിച്ചു, അതെ അടുത്ത വര്‍ഷം കല്യാണം ??
കഴിഞ്ഞ രണ്ട് ദിവസമായി കോളിവുഡില്‍ തൃഷ കൃഷ്ണന്റെ വിവാഹം സംബന്ധിച്ച ചൂട് പിടിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിര്‍മാതാവ് വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹം നിശ്ചയം കഴിഞ്ഞെന്ന് ആരാധകര്‍ കണ്ടെത്തിയപ്പോള്‍ തൃഷ അത് നിഷേധിച്ചു. അങ്ങനെ ഒന്ന് സംഭവിച്ചാല്‍ താനത് അറിയിക്കുമെന്നായിരുന്നു തൃഷയുടെ പ്രതികരണം.
എന്നാല്‍ തൃഷ പറഞ്ഞത് വിശ്വസിക്കാന്‍ അടുത്ത കൂട്ടുകാരികളില്‍ ഒരാളായ റായി ലക്ഷ്മി തയ്യാറാവാതായതോടെ വാര്‍ത്ത വീണ്ടും ചര്‍ച്ചയായി. തൃഷ സത്യത്തെ അംഗീകരിക്കണമെന്നായിരുന്നു റായിയുടെ ആവശ്യം. സത്യസന്ധമായ കാര്യങ്ങള്‍ എന്തിന് മറച്ചുവയ്ക്കുന്നു എന്നും റായി ലക്ഷ്മി ചോദിച്ചു.

ഒടുവില്‍ തൃഷ സമ്മതിച്ചു. വരുണ്‍ മണിയന്‍ തന്നെയാണ് വരന്‍. വിവാഹ നിശ്ചയവും കഴിഞ്ഞു. പക്ഷെ വിവാഹം അടുത്ത വര്‍ഷം മാത്രമേ നടക്കുകയുള്ളൂ എന്നാണ് അറിയുന്നത്. വരുണിന്റെ അമ്മ രജനി മണിയനാണ് വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചതെന്നാണ് അറിവ്.
അടുത്തിടെയാണ് വരുണ്‍ സിനിമാ നിര്‍മാണത്തിലേക്ക് തിരിഞ്ഞത്. ബാലാജി മോഹന്റെ 'വായി മൂടി പേസുവോം' എന്ന ചിത്രത്തിന് ശേഷം ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന 'കാവ്യ തലൈവ'യും നിര്‍മിക്കുന്നത് വരുണാണ്.
തൃഷ ഇപ്പോള്‍ അജിത്ത് നായകനാകുന്ന 'എന്നൈ അറിന്താല്‍' എന്ന ചിത്രവുമായി തിരക്കിലാണ്. അതിനിടെയാണ് വിവാഹ വാര്‍ത്ത പ്രചരിച്ചത്. വിവാഹ ശേഷം അഭിനയം തൂടരുമോ ഇല്ലയോ എന്നൊക്കെ കണ്ട് തന്നെ അറിയാം.


Click it and Unblock the Notifications