എട്ട് കൈകൾ! അതിൽ മാരകായുധങ്ങൾ , പ്രേക്ഷകരെ വിറപ്പിച്ച് തൃഷ, മോഹിനിയിലെ ട്രെയിലർ കാണാം..
തൃഷ നായികയായി എത്തുന്ന സസ്പെൻസ് ഹൊറർ ത്രില്ലർ ചിത്രമായ മോഹിനിയുടെ ഞെട്ടിപ്പിക്കുന്ന ട്രെയിലർ പുറത്തിറങ്ങി.
റോമാൻസ് മാത്രമല്ല തെന്നിന്ത്യൻ താര സുന്ദരി തൃഷയ്ക്ക് വഴങ്ങുന്നത്. പ്രക്ഷകരുടെ നെഞ്ചിടുപ്പ് കൂട്ടാനും കഴിയുമെന്ന് താരം വീണ്ടും തെളിയിച്ചിരിക്കുകയാണ്. തൃഷ നായികയായി എത്തുന്ന സസ്പെൻസ് ഹൊറർ ത്രില്ലർ ചിത്രമായ മോഹിനിയുടെ ഞെട്ടിപ്പിക്കുന്ന ട്രെയിലർ പുറത്തിറങ്ങി. നായകിയ്ക്ക് ശേഷം തൃഷ ചെയ്യുന്ന അടുത്ത ഹൊറർ ചിത്രമാണ് മോഹിനി.

ലണ്ടൻ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. 20 കാരിയായ പെൺകുട്ടിയുടെ വേഷത്തിലാണ് മോഹിനിയിൽ തൃഷ പ്രത്യക്ഷപ്പെടുന്നത്. ട്രെയിലർ വെറും സാമ്പിൾ മാത്രമാണെന്നും ചിത്രത്തിലുടനീളം ഭയപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു. ഇതിനോടകം എട്ടു ലക്ഷത്തോളം പേർ ചിത്രത്തിന്റെ ട്രെയിലർ കണ്ടിട്ടുണ്ട്.
കൈകളിൽ ആയുധങ്ങൾ പിടിച്ചു നിൽക്കുന്ന തൃഷയെ ആണ് ട്രെയിലറിൽ കാണാൻ സാധിക്കുന്നത്. കൂടാതെ ജനങ്ങളുടെ നെഞ്ചിടുപ്പ് കൂട്ടുന്ന തരത്തിലുള്ള രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആർ മധേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജാക്കി ഭഗ്നാനി, പൂർണിമ ഭാഗ്യരാജ്, യോഗി ബാബു എന്നീവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പ്രിൻസി പിക്ചേഴ്സിന്റെ ബാനറിൽ എസ് ലക്ഷമൺ കുമാറാണ് ചിത്രം നിർമ്മിക്കുന്ന മോഹിനിയിൽ വിവേക്, മെർവിൻ എന്നിവർ ചേർന്നാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആര്‍ ബി ഗുരുദേവ് ആണ് ക്യാമറ .


Click it and Unblock the Notifications











