ചിമ്പു ചിത്രത്തില്‍ നിന്നും തൃഷ പിന്മാറി; കാരണം വരുണ്‍?

By Aswathi

തൃഷയുടെ വിവാഹ മുടങ്ങിയത് സംബന്ധിച്ച വാര്‍ത്തകള്‍ മാത്രമാണ് ഇപ്പോള്‍ കോടമ്പക്കത്തുനിന്നും കേള്‍ക്കുന്നത്. സെല്‍വരാഘവന്‍- ചിമ്പു ചിത്രത്തില്‍ നിന്നും തൃഷ പിന്മാറിയതിനെ വരുണ്‍ മനിയനുമായുള്ള ബ്രേക്കപ്പുമായി ചിലര്‍ ബന്ധിപ്പിയ്ക്കുന്നത്.

ചിമ്പുവിനെ നായകനാക്കി സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ തൃഷ നായികയായെത്തുന്നു എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. തപ്‌സി പൊന്നൂസ് മറ്റൊരു നായിക വേഷത്തിലും എത്തും. ചിമ്പുവിനും സെല്‍വ രാഘവനുമൊപ്പം ജോലി ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുപണ്ടെന്ന് തൃഷ പറഞ്ഞിരുന്നു.

trisha

എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു തൃഷ ചിത്രത്തില്‍ നിന്നും പിന്മാറിയതെന്ന്. ഡേറ്റ് ഇല്ലാത്തതുകൊണ്ടാണ് ചിത്രത്തില്‍ നിന്നും പിന്മാറിയതെന്നാണ് നടിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.

അതേ സമയം സെല്‍വ രാഘവന്‍ പ്രൊജക്ട് ഒഴിവാക്കിയ തൃഷ വേറെ രണ്ട് പുതിയ ചിത്രങ്ങള്‍ക്ക് കരാറൊപ്പിടുകയും ചെയ്തിട്ടുണ്ട്. കമല്‍ ഹസന്‍ നായകനാകുന്ന പുതിയ ചിത്രവും, സുന്ദര്‍ സി സംവിധാനം ചെയ്യുന്ന അരണ്‍ മനൈ 2 വിലും. അതുകൊണ്ട് തന്നെ ഡേറ്റിന്റെ വിഷയം വിശ്വസിനീയമല്ലെന്നാണ് പാപ്പരസികള്‍ പറയുന്നത്.

അങ്ങനെ കാരണവും തേടിപ്പോയപ്പോഴാണ് മറ്റൊരു സത്യം വീണു കിട്ടിയത്. സെല്‍വ രാഘവന്‍ സംവിധാനം ചെയ്യുന്ന ഈ ചിമ്പു ചിത്രം നിര്‍മിയ്ക്കുന്നത് തൃഷയുടെ മുന്‍ കാമുകനായ വരുണ്‍ മനിയനാണത്രെ. വരുണ്‍ നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണത്രെ തൃഷ ചിത്രത്തില്‍ നിന്നും പിന്മാറിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X