ഞാനും അതിൽ ഒരാളാണ്, ഒരുപാട് പേരെ ഒന്നിപ്പിച്ചെന്ന് തൃഷ; പക്ഷെ രവിയുടെ കാര്യത്തിൽ...

രവി മോഹൻ-ആരതി രവി വിവാഹ ബന്ധത്തിലെ പ്രശ്നങ്ങളാണ് തമിഴകത്ത് ഇപ്പോൾ സജീവ ചർച്ച. തന്നെയും മക്കളെയും ഉപേക്ഷിച്ച് പോയ രവി ഇപ്പോൾ വീട്ടിൽ നിന്നും ഇറക്കി വിടാനുള്ള ശ്രമം ന‌ടത്തുന്നെന്ന് ആരതി രവി ആരോപിക്കുന്നു. വിവാഹമോചിതരാകുന്നെന്ന് പ്രഖ്യാപിച്ചത് തന്റെ സമ്മതത്തോടെയല്ലെന്ന് നേരത്തെ ആരതി പറഞ്ഞിരുന്നു. നിയമപരമായി പിരിയുന്നത് വരെ രവി മോഹന്റെ ഭാര്യയാണ്. മക്കളുടെ കാര്യത്തിൽ രവി ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ടെന്നും ഒരു അമ്മ എന്ന നിലയിലാണ് താനിപ്പോൾ പോരാടുന്നതെന്നും ആരതി രവി പറയുന്നു.

എന്നാൽ മറുവശത്ത് രവി മോഹൻ കെനിഷ ഫ്രാൻസിസുമായി അടുപ്പത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസ ഇവർ ഒരുമിച്ച് ഒരു വിവാഹ ചടങ്ങിന് എത്തിയിരുന്നു. 2009 ലാണ് രവി മോ​ഹൻ-ആരതി രവി വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു. രവി മോഹനോട് ആരതിക്ക് ഇഷ്ടം തോന്നി. ഖുശ്ബു ഉൾപ്പെടെയുള്ള നടിമാർ ചേർന്നാണ് ഇവരെ ഒന്നിപ്പിക്കുന്നത്. രവി മോഹന്റെയും ആരതി രവിയുടെയും സുഹൃത്താണ് നടി തൃഷ കൃഷ്ണൻ. രവി-ആരതി പ്രണയത്തിൽ തൃഷയും പങ്കുവഹിച്ചിട്ടുണ്ട്.

Ravi Mohan  Aarti Ravi

ഒരിക്കൽ ഒരു അഭിമുഖത്തിൽ രവി മോ​ഹനും തൃഷയും ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. ജീവിതത്തിൽ ആരുടെയെങ്കിലും പ്രണയം തകർത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു തൃഷ. അങ്ങനെയില്ല. മറ്റുള്ളവരുടെ പ്രണയത്തിൽ ഞാൻ ഇടപെടേണ്ടതില്ല. അങ്ങനെ ചെയ്തിട്ടുമില്ല. ഒരുപാട് പേരെ ഞാൻ ഒന്നിപ്പിച്ചിട്ടുണ്ടെന്ന് തൃഷ പറഞ്ഞു. അത് ശരിയാണ്, ഞാനും അതിൽ ഒരാളാണെന്ന് ജയം രവിയും പറഞ്ഞു. എനിക്ക് വളരെ ഇഷ്ടമുള്ള കപ്പിൾസ് ആണ് ഇവരെന്ന് തൃഷയും പറഞ്ഞു.

എന്നാൽ തൃഷയുൾപ്പെടെയുള്ളവർ കരുതിയത് പോലെയായിരുന്നില്ല് രവി മോഹൻ-ആരതി രവി വിവാഹമെന്ന് ഇപ്പോഴുള്ള വിവാദങ്ങളിൽ നിന്ന് വ്യക്തമായി. ആരതി രവിയുടെ അമിത നിയന്ത്രണമാണ് വിവാഹ ജീവിതത്തെ ബാധിച്ചതെന്ന് രവി മോഹന്റെ അടുത്ത വൃത്തങ്ങൾ പറയുന്നുണ്ട്. സ്വന്തം പണം ഉപയോ​ഗിക്കുന്നതിൽ പോലും രവി മോ​ഹന് നിയന്ത്രണമുണ്ടായിരുന്നെന്നാണ് ആരോപണം. ആരതിയുടെ അമ്മ സുജാത വിജയകുമാർ നിർമാതാവാണ്.

Ravi Mohan  Aarti Ravi

ഇവരുടെ സിനിമകളിൽ രവി തുടരെ അഭിനയിച്ചിരുന്നു. എന്നാൽ ഈ സിനിമകളെല്ലാം പരാജയപ്പെട്ടു. കരിയറും ജീവിതവുമെല്ലാം ഭാര്യയുടെയും അമ്മയുടെയും നിയന്ത്രണത്തിലായതാണ് രവി മോഹൻ ബന്ധം പിരിയാൻ കാരണമെന്ന് വാദമുണ്ട്. അതേസമയം കഴിഞ്ഞ ദിവസം ആരതി രവി പുറത്ത് വിട്ട പ്രസ്താവനയിൽ ഈ ആരോപണങ്ങളെ നിഷേധിക്കുന്നുണ്ട്. ഒരു വർഷമായി ഞാൻ ഒന്നിനെക്കുറിച്ചും ആരോടും സംസാരിച്ചിരുന്നില്ല. നിശബ്ദത പാലിച്ചു.

എന്നാൽ ഞാൻ ദുർബലയായത് കൊണ്ടല്ല. എന്റെ മക്കൾക്ക് സമാധാനം വേണ്ടത് കൊണ്ടാണ്. ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും ക്രൂരമായ പരിഹാസങ്ങളും ഞാൻ ഏറ്റുവാങ്ങി. എന്നിട്ടും ഞാനൊന്നും പറഞ്ഞില്ല. സത്യം എനിക്ക് അറിയാത്തത് കൊണ്ടല്ല. മാതാപിതാക്കൾക്കിടയിൽ ഒരാളെ തെരഞ്ഞെടുക്കേണ്ടതിന്റെ സമ്മർദ്ദം എന്റെ മക്കൾക്കുണ്ടാകരുതെന്ന് കരുതിയാണ്.

കാണുന്നതിൽ നിന്നും വ്യത്യസ്തമാണ് യാഥാർത്ഥ്യം. വിവാഹമോചനക്കേസ് നടക്കുകയാണ്. രവി മോഹൻ ഒരു കാലത്ത് താൻ നിറവേറ്റാമെന്ന് വാക്ക് തന്ന ഉത്തരവാദിത്വങ്ങളിൽ നിന്ന് പോലും ഇന്ന് ഒഴിഞ്ഞ് മാറിയിരിക്കുകയാണെന്ന് ആരതി രവി പറയുന്നു. രവി മോഹ​ന്റെ നിർ​ദ്ദേശ പ്രകാരം ബാങ്കുകാർ വന്ന് ഇറക്കി വിടാൻ നോക്കുകയാണെന്നും ആരതി രവി പുറത്ത് വിട്ട പ്രസ്താവനയിൽ ആരോപിച്ചു.

Read more about: jayam ravi trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X