എപ്പോഴും അങ്ങനെയാണ്; വിജയ്‌യുടെ ആ സ്വഭാവം എന്നെ അലോസരപ്പെടുത്താറുണ്ട്; അന്ന് തൃഷ പറഞ്ഞത്
ഇന്ന് തന്റെ 41-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് നടി തൃഷ. തെന്നിന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടികൂടിയാണ് തൃഷ. ഇത്രയും വര്‍ഷം സിനിമയില്‍ സജീവമായിട്ടും മാര്‍ക്കറ്റ് ഇടിയാത്ത നടികൂടിയാണ് തൃഷ. ആരാധകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ജോഡിയായിരുന്നു ഒരു കാലത്ത് വിജയ്-തൃഷ താരജോഡി. ഇവര്‍ ഒരുമിച്ച് അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ആരാധകര്‍ ആസ്വദിച്ചാണ് കണ്ടിട്ടുള്ളതും.
കുരുവിയില്‍ ഇരുവരും ഒരുമിച്ച് കഴിഞ്ഞ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ലിയോയില്‍ അഭിനയിച്ചത്. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം കൂടിയായിരുന്നു വിജയ്-തൃഷ കോമ്പിനേഷനില്‍ ഇറങ്ങിയ ലിയോ. സമാനമായ രീതിയില്‍ തന്നെ ഇരുവരും നായികാ നായകന്മാര്‍ ആയി അഭിനയിച്ച ഗില്ലിയുടെ റീറിലീസും വലിയ തിയേറ്ററുകളില്‍ ഓളം സൃഷ്ടിച്ചിരുന്നു.

തമിഴ്‌നാട്ടില്‍ മലയാളം സിനിമകള്‍ ഹിറ്റുകള്‍ ഉണ്ടാക്കുകയും തമിഴ് സിനിമകള്‍ക്ക് വേണ്ടത്ര വിജയം ഉണ്ടാകാതിരിക്കുകയും ചെയ്യുന്ന ഒരു സമയത്താണ് ഗില്ലി പോലുള്ള സിനിമകള്‍ ഇന്‍ഡസ്ട്രി റീ-റിലീസ് ചെയ്യുന്നത്. പക്ഷെ ഗില്ലിയുടെ റീ റിലീസ് ഇങ്ങ് കേരളത്തിലും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ അനു ഹാസന്റെ കോഫീ വിത്ത് അനു എന്ന പരിപാടിയില്‍ വിജയും തൃഷയും ഒരുമിച്ചെത്തിയ അഭിമുഖത്തില്‍ വിജയ് യെക്കുറിച്ച് തൃഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
സിനിമ ഷൂട്ടിംഗ് സെറ്റില്‍ എല്ലാവരും ഒരുമിച്ച് സമയം സ്‌പെന്‍ഡ് ചെയ്യുമ്പോള്‍ വിജയ് മാത്രം ഒരു ചുമരും നോക്കി ഇരിക്കുന്നുണ്ടാവും അദ്ദേഹം ആരോടും ഒന്നും മിണ്ടാതെ ആയിരിക്കും ഇരിക്കുക. എപ്പോഴും വളരെ ശാന്തനായിരിക്കും. വിജയിയുടെ ഈ സ്വഭാവം വളരെ അലോസര പ്പെടുത്തുന്നതാണെന്ന് തോന്നാറുണ്ട് എന്നാണ് തൃഷ പറഞ്ഞത്. എന്നാല്‍ താന്‍ അടുത്തതായി ചെയ്യേണ്ട സീനിനെക്കുറിച്ചാണ് ചിന്തിക്കാറുള്ളതെന്നും, താന്‍ അക്കാര്യത്തില്‍ ശ്രദ്ധാലുവാണെന്നും നടന്‍ പറയുന്നു.
എന്നാല്‍ റാപിഡ് ഫയര്‍ റൗണ്ടില്‍ തൃഷ പറയുന്നുണ്ട് വിജയ് എപ്പോഴും മൂഡിയായി ഇരിക്കുമെന്ന്. അതാണ് തനിക്ക് വിജയില്‍ മാറ്റേണ്ടതായി തോന്നിയ കാര്യമെന്നും തൃഷ പറഞ്ഞു. അങ്ങനെ ഒറ്റയ്ക്ക് ഇരിക്കുന്നതിന് അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാരണം ഉണ്ടാകും. പക്ഷെ വല്ലാതെ മൂഡിയായി ആയിരിക്കും എപ്പോഴും ഇരിക്കുക. അദ്ദേഹത്തിന്റേതായ ലോകമുണ്ടാക്കി, അതിനകത്താണ് അദ്ദേഹം ഇരിക്കുക. വിജയ് കുറച്ചുകൂടി ആക്ടീവ് ആകണമെന്ന് തോന്നിയിട്ടുണ്ട് എന്ന് തൃഷ പറഞ്ഞു. എന്നാല്‍ ഇതിന് വിജയ് പ്രത്യേകിച്ച് മറുപടിയൊന്നും പറഞ്ഞില്ല.
11-ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് തൃഷ മിസ്സ് ചെന്നൈ ആകുന്നത്. എന്നാല്‍ തനിക്ക് മിസ് ചെന്നൈ ആകാനുള്ള പ്രധാന കാരണമായി തൃഷ പറയുന്നത് അവര്‍ തന്നോടു ചോദിച്ച ചോദ്യത്തെക്കുറിച്ചാണ്. എനിക്ക് ഇല്ലാത്ത ക്വാളിറ്റി എന്താണ് എന്നായിരുന്നു അവരുടെ ചോദ്യം. ഞാന്‍ ഉത്തരം പറഞ്ഞത് സത്യസന്ധത എന്നാണ്. ഒത്തിരി കള്ളം പറഞ്ഞ് വെളുപ്പിക്കുന്നതിനേക്കാള്‍ സത്യം അങ്ങനെ തന്നെ പറയുന്നതാണെന്ന് തനിക്ക് തോന്നിയെന്നും അതുകൊണ്ടാകാം തനിക്ക് അവാര്‍ഡില്‍ താന്‍ വിന്നര്‍ ആയതെന്നും തൃഷ പറഞ്ഞു.

വിജയ്-അസിന്‍, വിജയ്-നയന്‍താര, വിജയ്-തൃഷ എന്നീ കോമ്പിനേഷനില്‍ തനിക്ക് ഇഷ്ടം വിജയ്-തൃഷ കൂട്ടുകെട്ട് ആണെന്ന് വിജയ് പറഞ്ഞു. പലരും അത് പറഞ്ഞിട്ടുണ്ട് അതുകൊണ്ട് അത് ശരിയാകാമെന്നും വിജയ് പറഞ്ഞു.
കമ്മിറ്റ് ചെയ്ത രണ്ട് സിനിമകള്‍ കഴിഞ്ഞാല്‍ പിന്നെ സിനിമ പൂര്‍ണമായും ഉപേക്ഷിക്കുമെന്നും രാഷ്ട്രീയത്തില്‍ സജീവമാകുമെന്നുമാണ് വിജയ് അറിയിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച വിജയിയുടെ പാര്‍ട്ടി വരുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications