തൃഷ ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറായിട്ടില്ല!!
പന്ത്രണ്ട് വര്‍ഷമായി തൃഷ സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കാന്‍ തുടങ്ങിയിട്ട്. ഒരു നായികയെ സംബന്ധിച്ച് അതൊരു വലിയ കാര്യം തന്നെയാണ്. നടന്മാരാണെങ്കില്‍ 12 വര്‍ഷം എന്നൊക്കെയുള്ളത് പുഷ്പം പോലെ ചെയ്തു തീര്‍ക്കാവുന്നതേയുള്ളൂ.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
വെറുതേ നിറഞ്ഞു നില്‍ക്കുകയല്ല, തുടക്കം മുതല്‍ ഇതുവരെ മുന്‍നിര നായികമാരുടെ പട്ടികയില്‍ തന്നെയാണ് തൃഷ. തമിഴില്‍ പന്ത്രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന തൃഷ, തെലുങ്കില്‍ 11 ആം വര്‍ഷവും തികയ്ക്കുന്നു.

ഈ സന്തോഷം ആഘോഷമാക്കുകയാണ് തൃഷ ഇപ്പോള്‍. ഹിമാലയത്തിലേക്കൊരു യാത്രയാണ് അതിനായി തൃഷ കണ്ടെത്തിയ വഴി. ഇപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഹിമാലയ യാത്രയിലാണ് നടി.
കഥയിലെ ട്വിസ്റ്റ് എന്താണെന്ന് ചോദിച്ചാല്‍, തൃഷയുമായി വിവാഹം നിശ്ചയം കഴിഞ്ഞെന്നു പറയുന്ന, എന്നാല്‍ തൃഷ നിഷേധിക്കുന്ന വരുണും യാത്രയില്‍ തൃഷയ്‌ക്കൊപ്പമുണ്ടെന്നതാണ്. ഫേസ്ബുക്കിലും ട്വിറ്ററിലും പ്രത്യക്ഷപ്പെട്ട ഫോട്ടോകളുടെ അടിസ്ഥാനത്തില്‍ പറയുകയാണെങ്കില്‍, യാത്ര സംഘത്തിലുള്ള ഒരേ ഒരു ആണ്‍തരിയും വരുണ്‍ മാത്രം.
മറ്റൊന്ന്, യാത്രയ്ക്ക് ഇറങ്ങുന്നതിന് മുമ്പ് തൃഷ തന്റെ ഒദ്യോഗിക സോഷ്യല്‍മീഡിയ പേജില്‍ പന്ത്രണ്ട് വര്‍ഷം ഇന്റസ്ട്രിയില്‍ നില്‍ക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും പങ്കുവയ്ക്കുന്നുണ്ട്. 12 വര്‍ഷത്തെ തന്റെ സിനിമ ജീവിത്തല്‍ ഒരു ദിവസം പോലും, ഒന്നിന് വേണ്ടിയും താന്‍ കച്ചവടവത്ക്കരിച്ചിട്ടില്ലെന്നും ഒന്നിന് വേണ്ടിയും ഒരു വിട്ടു വീഴ്ചയും ചെയ്തിട്ടില്ലെന്നും തൃഷ പറയുന്നു.


Click it and Unblock the Notifications