സല്‍മാന്‍ ഖാന് ജനിക്കാതെ പോയ മകളാണ്! നടനെ കാണാന്‍ ഐശ്വര്യയുടെ മകള്‍ പോയോ? വൈറലാവുന്ന ചിത്രത്തിന് പിന്നില്‍

ഒരു കാലത്ത് ആത്മാര്‍ഥമായി പ്രണയിച്ചിരുന്ന രണ്ട് പ്രണയജോഡികളായിരുന്നു ഐശ്വര്യ റായിയും സല്‍മാന്‍ ഖാനും. ഇരുവരെയും കുറിച്ചുള്ള കഥകള്‍ ഇന്നും വലിയ വാര്‍ത്ത പ്രധാന്യമുള്ള കാര്യമാണ്. അവര്‍ പണ്ട് ഡേറ്റിംഗ് നടത്തി, പിന്നീട് മോശം സാഹചര്യത്തില്‍ വേര്‍പിരിഞ്ഞു. ശേഷം ഐശ്വര്യ അഭിഷേക് ബച്ചനുമായി പ്രണയിച്ച് വിവാഹിതയായി.

ഐശ്വര്യയുടെ കാര്യത്തില്‍ വളരെ പൊസസ്സീവ് ആയിരുന്ന സല്‍മാന്‍ ഖാന്‍ പല പ്രണയബന്ധങ്ങളിലേക്കും പോയെങ്കിലും ഇപ്പോഴും വിവാഹം കഴിക്കാതെ ജീവിക്കുകയാണ്. അതേ സമയം പ്രണയം അവസാനിപ്പിച്ചതിന് ശേഷം തമ്മില്‍ കാണുകയോ ഒരുമിച്ച് അഭിനയിക്കാനോ ഐശ്വര്യയോ സല്‍മാനോ ശ്രമിച്ചിട്ടില്ല.

salman-aaradhya

ഇപ്പോഴും പഴയ പ്രശ്‌നങ്ങളുടെ പേരില്‍ താരങ്ങള്‍ അകല്‍ച്ചയിലാണ്. എന്നാലിപ്പോള്‍ ഐശ്വര്യയുടെ മകളും സല്‍മാന്‍ ഖാനും ഒരുമിച്ചുള്ള ചില ചിത്രങ്ങള്‍ പ്രചരിക്കുകയാണ്. സിക്കന്ദര്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ഐശ്വര്യ റായ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യ സല്‍മാന്‍ ഖാനെ കണ്ടുമുട്ടിയെന്ന തരത്തില്‍ നിരവധി ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്.

സല്‍മാനെ കണ്ട ആരാധ്യ അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയും കാലില്‍ വീണ് അനുഗ്രഹം വാങ്ങിക്കുകയുമൊക്കെ ചെയ്യുന്നതാണ് ചിത്രങ്ങളിലുള്ളത്. ഫോട്ടോ പ്രചരിച്ച് തുടങ്ങിയതോടെ സല്‍മാന് ജനിക്കാതെ പോയ മകളാണെന്നും ഇവരായിരുന്നു ശരിക്കും ഒരുമിക്കേണ്ടിയിരുന്നതെന്നും തുടങ്ങി കമന്റുകള്‍ വന്ന് തുടങ്ങി. ചിലര്‍ അഭിഷേകും കുടുംബവും ഐശ്വര്യയോട് നീതികേട് കാണിക്കുന്നുണ്ടെന്നും സല്‍മാനായിരുന്നെങ്കില്‍ അങ്ങനെയാവില്ലെന്നും വരെ പറയുന്നു.

മാത്രമല്ല താരപുത്രി ഒറ്റയ്ക്കാണോ സല്‍മാനെ കാണാന്‍ പോയതെന്നും അങ്ങനെയെങ്കില്‍ ഐശ്വര്യയും കൂടെയുണ്ടാവുമെന്നുമായി കഥകള്‍. സല്‍മാന്‍ ഖാനെ സ്‌നേഹിക്കുന്നവര്‍ ഐശ്വര്യ റായിയും സല്‍മാനും ഇനിയെങ്കിലും ഒരുമിക്കണമെന്ന ആവശ്യവുമായിട്ടും രംഗത്ത് വന്നു.

എന്നാല്‍ ആരാധ്യയുടെ വൈറലാവുന്ന ചിത്രത്തിന് പിന്നില്‍ മറ്റ് ചില കഥകള്‍ കൂടിയുണ്ട്. ആരാധ്യ സല്‍മാനെ കണ്ടുവെന്നത് വ്യാജമായിരുന്നു. ആരാധ്യയുടെ ഫോട്ടോകള്‍ ഇന്ത്യന്‍ ബോക്സര്‍ നിഖാത് സരീന്റെ മുഖത്ത് എഡിറ്റ് ചെയ്ത് ഒട്ടിച്ചതായിരുന്നു. വൈറലായ ഈ ചിത്രങ്ങളില്‍ ആരാധ്യയുടെ മുഖം സരീനിന്റെ മുഖത്ത് പതിപ്പിച്ച് മറ്റൊരു തരത്തില്‍ ആളുകള്‍ പ്രചരിപ്പിച്ചതാണ്.

salman-aaradhya

എഐ ഉപയോഗിച്ചും മറ്റും മുന്‍പും ഐശ്വര്യ റായിക്കും കുടുംബത്തിനുമെതിരെ സമാനമായ രീതിയില്‍ വ്യാജ പ്രചരണം മുന്‍പും ഉണ്ടായിട്ടുണ്ട്. വിവാഹമോചനത്തെ കുറിച്ച് അഭിഷേക് സംസാരിക്കുന്ന രീതിയില്‍ വ്യാജ വീഡിയോയും പുറത്ത് വന്നു. അന്നൊന്നും താരങ്ങള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ മകളെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാന്‍ ഐശ്വര്യയോ അഭിഷേകോ ആഗ്രഹിക്കാറില്ല.

ജനിച്ചത് മുതല്‍ ഐശ്വര്യയുടെ വാലില്‍ തൂങ്ങി നടക്കുന്നു എന്നൊരു പേരില്‍ മാത്രമാണ് ആരാധ്യ ബച്ചന്‍ വിമര്‍ശിക്കപ്പെട്ടത്. മകളെ മാറ്റി നിര്‍ത്തി ഒരു സന്തോഷം തനിക്ക് വേണ്ടെന്ന നിലപാടിലായിരുന്നു ഐശ്വര്യയും. അടുത്തിടെ ദുബായില്‍ വച്ച് നടന്ന സൈമ അവാര്‍ഡ്‌സില്‍ ഐശ്വര്യ റായിയും ആരാധ്യയും ഒരുമിച്ചെത്തിയത് വലിയ വാര്‍ത്തകളായി. അമ്മ അവാര്‍ഡ് വാങ്ങുമ്പോള്‍ മകള്‍ സദ്ദസ്സിലിരുന്ന് വീഡിയോ പകര്‍ത്തുന്നതടക്കം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

അതേ സമയം കുറച്ച് വര്‍ഷങ്ങളായി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ദമ്പതികള്‍ വിവാഹമോചനം നേടുകയാണെന്നും കഥകളുണ്ടായിരുന്നു. ഐശ്വര്യ ബച്ചന്‍ കുടുംബത്തിനൊപ്പമല്ല താമസമെന്നും മകള്‍ ആരാധ്യയ്ക്കൊപ്പം മാറി താമസിക്കുന്നതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്.

Read more about: salman khan aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X