»   » അസഭ്യവര്‍ഷത്തില്‍ നിന്നും രക്ഷിച്ചു; സൂര്യയുടെ തല്ലുവിവാദത്തില്‍ പുതിയ വെളിപ്പെടുത്തല്‍

അസഭ്യവര്‍ഷത്തില്‍ നിന്നും രക്ഷിച്ചു; സൂര്യയുടെ തല്ലുവിവാദത്തില്‍ പുതിയ വെളിപ്പെടുത്തല്‍

Written By:
Subscribe to Filmibeat Malayalam

കഴിഞ്ഞ ദിവസം ചെന്നൈയിലെ തിരുവികെ പാലത്തിനടുത്ത് നടന്‍ സൂര്യ രണ്ട് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത് വിവാദമായിരുന്നു. പ്രേം കുമാര്‍, ലെനിന്‍ എന്നീ ചെറുപ്പക്കാരുടെ ബൈക്ക് ഒരു സ്ത്രീയുടെ കാറില്‍ ചെന്നിടിയ്ക്കുകയും ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോള്‍ അതുവഴി വന്ന സൂര്യ കാര്യ കാരണങ്ങള്‍ തിരക്കാതെ ചെറുപ്പക്കാരെ അടിച്ചു എന്നായിരുന്നു വാര്‍ത്തകള്‍.

ഒരു പ്രകോപനവും കൂടാതെ സൂര്യ ചെറുപ്പക്കാരന്റെ കരണത്തടിച്ചു; സംഭവം വിവാദമാകുന്നു

കാര്‍ പെട്ടന്ന് ബ്രേക്കിട്ടത് കാരണമാണ് പിറകില്‍ വന്ന ബൈക്ക് കാറില്‍ ഇടിച്ചതെന്നും ഈ വിഷയത്തില്‍ ചെറുപ്പക്കാരുടെ ഭാഗത്ത് തെറ്റില്ല എന്നുമാണ് കണ്ടു നിന്നവര്‍ പറഞ്ഞത്. സംഭവത്തില്‍ സൂര്യയ്‌ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. സൂര്യയുടെ തല്ലില്‍ തലവേദനയും ഛര്‍ദ്ദിയും ഉണ്ടായെന്നും താന്‍ മാനകെട്ടു എന്നും പ്രേം കുമാര്‍ പറഞ്ഞതോടെ പ്രശ്‌നം വഷളായി.

 surya

എന്നാല്‍ വിഷയത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് സംഭവങ്ങളുടെ കാരണക്കാരി എന്നറിയപ്പെടുന്ന സ്ത്രീ. പുഷ്മ കൃഷ്ണസ്വാമി എന്ന സ്ത്രീ ഈ വിഷയത്തില്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ പ്രതികരിച്ചു. ഒരു സ്ത്രീയെ പൊതുമധ്യത്തില്‍ കൈയ്യേറ്റം ചെയ്യുന്നത് കണ്ട് കാര്‍ നിര്‍ത്തിയതിന് സൂര്യയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ട്വീറ്റ് തുടങ്ങുന്നത്.

കൃത്യ സമയത്താണ് അങ്ങ് ഇടപെട്ടത്. വലിയൊരു ജനക്കൂട്ടത്തിന് നടുവില്‍, ഈ രണ്ട് കുട്ടികളുടെ ഭീഷണിയ്ക്ക് മുന്നില്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു. അവര്‍ ഫോണ്‍ വിളിച്ച് നടപടി സ്വീകരിയ്ക്കും എന്ന് ഭീഷണിപ്പെടുത്തി. എന്നോട് പണം ആവശ്യപ്പെട്ടു. അസഭ്യമായ ഭാഷയിലാണ് അവര്‍ സംസാരിച്ചത്. രണ്ട് ചെറുപ്പക്കാരും ചേര്‍ന്ന് എന്റെ കാറിന്റെ ചില്ല് തകര്‍ത്തു. ഈ സമയത്താണ് സൂര്യ ഇടപെട്ടത്- എന്നിങ്ങനെയാണ് സ്ത്രീയുടെ വെളിപ്പെടുത്തല്‍.

English summary
Truth related to Suriya issue had come out through twitter

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam