»   » സ്വന്തം സിനിമയെ രക്ഷിക്കാന്‍ ഇരക്കേണ്ടി വരുന്ന സംവിധായകര്‍, വിഘ്‌നേശ് ശിവയും!!

സ്വന്തം സിനിമയെ രക്ഷിക്കാന്‍ ഇരക്കേണ്ടി വരുന്ന സംവിധായകര്‍, വിഘ്‌നേശ് ശിവയും!!

Posted By:
Subscribe to Filmibeat Malayalam

കോടികള്‍ മുടക്കി സിനിമ നിര്‍മിച്ച നിര്‍മാതാവും, വര്‍ഷങ്ങളോളം ഒരു സിനിമയുടെ പിന്നില്‍ ശാരീരികമായും മാനസികമായും അധ്വാനിച്ച സംവിധായകനും ഒന്നുമല്ലാതാവുന്ന നിമിഷമാണത്, സിനിമയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ ലീക്കാകുന്ന നിമിഷം!!

ഓരോ സിനിമ റിലീസ് ചെയ്യുമ്പോഴും സംവിധായകന്മാരും നിര്‍മാതാക്കളും ഇരക്കുകയാണ്, അപേക്ഷിക്കുകയാണ്.. അരുത് ചെയ്യരുത് എന്ന്.. എന്നാല്‍ തമിഴ് റോക്കേഴ്‌സ് എന്ന സൈറ്റ് ഇതൊന്നും കണ്ട ഭാവം നടിക്കുന്നില്ല. പൊങ്കല്‍ റിലീസ് ചിത്രങ്ങളുമിതാ ഇന്റര്‍നെറ്റില്‍.

പൈറസി തന്നെ പ്രശ്‌നം

പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി റിലീസ് ചെയ്ത വിക്രമിന്റെ സ്‌കെച്ച്, സൂര്യയുടെ താനാ സേര്‍ത കൂട്ടും എന്നീ ചിത്രങ്ങളുടെ വ്യാജ പതിപ്പ് തമിഴ് റോക്കേഴ്‌സിന്റെ സൈറ്റുകളിലൂടെ വ്യാപിക്കുന്നു.

വിഘ്‌നേശ് അപേക്ഷിക്കുന്നു

യുവ സംവിധായകന്‍ വിഘ്‌നേശ് ശിവന്‍ അപേക്ഷയുമായി എത്തിയിരിയ്ക്കുകയാണ്. ട്വിറ്ററിലൂടെയാണ് വിഘ്‌നേശ് തമിഴ് റോക്കേഴ്‌സിനോട് അപേക്ഷിക്കുന്നത്.

തനിക്ക് വേണ്ടി മാത്രമല്ല

പൊങ്കലിന് റിലീസ് ചെയ്ത താനാ സേര്‍ത കൂട്ടം എന്ന ചിത്രത്തിന്റെ സംവിധായകനാണ് വിഘ്‌നേശ് ശിവന്‍. എന്നാല്‍ തന്റെ ചിത്രത്തിന് വേണ്ടി മാത്രല്ല, അവയ്‌ക്കൊപ്പം റിലീസ് ചെയ്ത സ്‌കെച്ച് ഗുലിബെഗാവാഡി എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയും വിഘ്‌നേശ് അപേക്ഷിക്കുന്നു.

മികച്ച പ്രതികരണം

വിഘ്‌നേശ് ശിവയുടെ താനാ സേര്‍ത കൂട്ടം എന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിയ്ക്കുന്നത്. സ്‌കെച്ചിനും ഗംഭീര വരവേല്‍പ് കിട്ടി. സാഹചര്യത്തില്‍ സിനിമ ലീക്കാകുന്നത് വലിയ തോതിലുള്ള നഷ്ടമാണ് വരുത്തിവയ്ക്കുന്നത്.

English summary
If you have a heart, please use it- Vignesh Shivn to Tamil Rockers

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X