»   » തുപ്പാക്കി തീതുപ്പി; മോളിവുഡിന് നെഞ്ചിടിപ്പ്

തുപ്പാക്കി തീതുപ്പി; മോളിവുഡിന് നെഞ്ചിടിപ്പ്

Posted By:
Subscribe to Filmibeat Malayalam

മോളിവുഡ് ബോക്‌സ് ഓഫീസില്‍ തീതുപ്പി വിജയ്‌യുടെ തുപ്പാക്കിയക്ക് തുടക്കം. മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ റിലീസുകളെ കടത്തിവെട്ടുന്ന രീതിയില്‍ പുലര്‍ച്ചെ നാലു മണിയോടെയാണ് തുപ്പാക്കിയുടെ ആദ്യപ്രദര്‍ശനം ആരംഭിച്ചത്. തിരുവനന്തപുരത്ത് രണ്ട് തിയറ്ററുകളിലും പുലര്‍ച്ചെ തന്നെ നൂറ് കണക്കിന് വിജയ് ആരാധകരാണെത്തിയത്.

Thuppakki

കേരളത്തില്‍ 125 തീയറ്ററുകളിലാണ് തുപ്പാക്കി പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. ആദ്യ രണ്ട് ദിവസത്തെ മുഴുവന്‍ ഷോയും ഇതിനോടകം വിജയ് ആരാധകര്‍ റിസര്‍വ്വ് ചെയ്ത് കഴിഞ്ഞു. തുപ്പാക്കിക്കൊപ്പം ഷാറൂഖ് ഖാന്റെ ജബ് തക് ഹാ ജാനും അജയ് ഗേവ് ഗണ്ണിന്റെ സണ്‍ ഓഫ് സര്‍ദാറും ദീപാവലി റിലീസായി കേരളത്തില്‍ എത്തിയിട്ടുണ്ട്.

അതേസമയം തുപ്പാക്കി പോലുള്ള സിനിമകള്‍ക്ക് ലഭിയ്ക്കുന്ന വരവേല്‍പ്പ് കണ്ട് ഞെട്ടുന്നത് മലയാള സിനിമ നിര്‍മാതാക്കളാണ്. വമ്പന്‍ സിനിമകളോട് എതിരിട്ട് ഒരൊറ്റ മലയാള സിനിമ പോലും ദീപാവലിയ്ക്ക് തിയറ്ററുകളിലെത്തിയിട്ടില്ല. എന്നാലും ഇപ്പോള്‍ പ്രദര്‍ശനം തുടരുന്ന അയാളും ഞാനും തമ്മില്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ ടെന്‍ഷനിലാണ്.

കഴിഞ്ഞ ദീപാവലിക്ക് വിജയിന്റെ വേലായുധവും സൂര്യയുടെ ഏഴാം അറിവും കേരള ബോക്‌സ് ഓഫീസില്‍ നിന്നും വാരിയത് കോടികളാണ്. ഇത്തവണയും ഇത് ആവര്‍ത്തിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. അന്യഭാഷ സിനിമകള്‍ ഈ വിധം കേരളത്തില്‍ മുന്നേറിയാല്‍ സമരം ചെയ്ത് വീറുകാട്ടുന്ന മോളിവുഡിന്റെ ഗതി അധോഗതിയാവുമെന്നുറപ്പാണ്.

English summary
Kerala distribution rights of Thuppaki are bagged by a leading producer Thameens for almost double amounts compared to the latest release of Vijay.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam