വിക്രമിന്റെ ആരാധകരെ ചൊടിപ്പിച്ചു; ധനുഷ് മാപ്പ് പറഞ്ഞു
സോഷ്യല്‍ മീഡിയ സിനിമാ താരങ്ങളെ തമ്മില്‍ തെറ്റിക്കും എന്ന് പറഞ്ഞാല്‍ നിഷേധിക്കാന്‍ കഴിയില്ല. മുമ്പും സോഷ്യല്‍ മീഡിയയിലെ പല പോസ്റ്റുകളും പൊക്കി പിടിച്ച് ആരാധകര്‍ രംഗത്തെത്തുകയും താരങ്ങള്‍ തമ്മില്‍ ഒരു മുഖംകറുപ്പിക്കലിന് സാഹചര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ ധനുഷ് - വിക്രം ആരാധകര്‍ തമ്മിലാണ് പ്രശ്‌നം. വിക്രമിന്റെ ആരാധകരെ ചൊടിപ്പിയ്ക്കുന്ന തരത്തില്‍ ധനുഷ് ഒരു സംഭവം ട്വീറ്റ് ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. എന്തായാലും അമളി മനസ്സിലാക്കിയ ധനുഷ് മാപ്പ് പറയുകയും ചെയ്തു. എന്താണ് സംഭവം എന്ന് നോക്കാം,

വിക്രമിന്റെ ആരാധകരെ ചൊടിപ്പിച്ചു; ധനുഷ് മാപ്പ് പറഞ്ഞു
വിക്രം നായകനായ 10 എന്‍ട്രതുക്കുള്ളെ എന്ന ചിത്രവും ധനുഷ് നിര്‍മിച്ച നാനും റൗഡി താന്‍ എന്ന ചിത്രവും ഒരേ ദിവസമാണ് തിയേറ്ററുകളിലെത്തിയത്.

വിക്രമിന്റെ ആരാധകരെ ചൊടിപ്പിച്ചു; ധനുഷ് മാപ്പ് പറഞ്ഞു
രണ്ട് ചിത്രങ്ങളുടെയും ബോക്‌സോഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ കാണിച്ചുകൊണ്ട് ധനുഷിട്ട ഒരു ട്വീറ്റാണ് പ്രശ്‌നം. അതില്‍ വിക്രം ചിത്രത്തിന്റെ കളക്ഷന്‍ കുറവാണത്രെ കാണിച്ചിരിയ്ക്കുന്നത്.

വിക്രമിന്റെ ആരാധകരെ ചൊടിപ്പിച്ചു; ധനുഷ് മാപ്പ് പറഞ്ഞു
ധനുഷിന്റെ ട്വീറ്റ് കണ്ടതും ആരാധകര്‍ക്ക് ഹാലിളകി. പത്ത് എന്‍ട്രതുക്കുള്ളയുടെ യഥാര്‍ത്ഥ കളക്ഷന്‍ റിപ്പോര്‍ട്ടല്ല ധനുഷ് ട്വീറ്റിയതെന്ന് ആരാധകര്‍ പറയുന്നു.

വിക്രമിന്റെ ആരാധകരെ ചൊടിപ്പിച്ചു; ധനുഷ് മാപ്പ് പറഞ്ഞു
അമളി മനസ്സിലാക്കിയ ധനുഷ് ഉടന്‍ ട്വീറ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞു. തനിക്ക് അബദ്ധം പറ്റിയതാണെന്ന് വിശദീകരിക്കുകയും ചെയ്തു

Click it and Unblock the Notifications