ഇരുപത് വർഷം മുമ്പ് ​ഗില്ലിയിൽ വിജയിയുടെ പ്രതിഫലം നാല് കോടി, ഇന്ന് ഒരു സിനിമയ്ക്ക് താരം വാങ്ങുന്നത് 200 കോടി!

റീമേക്കുകൾ ഒരുപാട് കണ്ടിട്ടുള്ളവരാണ് നമ്മൾ സിനിമാപ്രേമികൾ. പക്ഷെ ​ഗില്ലി പോലൊരു സിനിമ അതുവരെയും കണ്ടിട്ടില്ലായിരുന്നു. അത്രത്തോളം മികച്ച സിനിമയായിട്ടാണ് ധരണി വിജയിയെ കേന്ദ്ര കഥാപാത്രമായി ഗില്ലി സംവിധാനം ചെയ്തത്. 2003ൽ മഹേഷ് ബാബു നായകനായി ഗുണ ശേഖർ ഒരുക്കിയ ഒക്കഡു എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയുടെ തമിഴ് പതിപ്പായിരുന്നു 2004ൽ റിലീസ് ചെയ്ത ഗില്ലി. ഒറിജിനലിന് മുകളിൽ നിൽക്കുന്ന റീമേക്ക് എന്ന് തന്നെ സിനിമയെ വിശേഷിപ്പിക്കാം.

വിജയിയുടെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നുമായിരുന്നു ഈ സിനിമ. ആക്ഷനും റൊമാൻസിനും ഒരുപോലെ പ്രാധാന്യം നൽകിയ സിനിമ ആ വർഷത്തെ വലിയ വിജയങ്ങളിൽ ഒന്നായി. അതോടെ വിജയിയുടെ സ്റ്റാർഡം വർധിക്കുകയും ചെയ്തു. തമിഴ് മക്കൾക്ക് ഇടയിൽ രജിനികാന്തിനുശേഷം ആര് എന്നതിനുള്ള ഒരു മറുപടിയായിരുന്നു ഗില്ലി സിനിമയിലൂടെ വിജയ് നൽകിയത്.

Vijay

സിനിമ പല സ്ഥലത്തും റെക്കോർഡുകൾ ഇട്ടു. അതുപോലെ സം​ഗീതത്തിന്റെ രാജാവ് എന്ന് വിദ്യാസാ​ഗറിന്റെ വേറിട്ടൊരു ആൽബം ആയിരുന്നു ഗില്ലി. പാട്ടും പശ്ചാത്തല സംഗീതവും ഇന്നും സോഷ്യൽമീഡിയ ഭരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ റീ റിലീസ്. റി റിലീസിന് ഓപ്പണിംഗില്‍ 11 കോടിയോളം ഗില്ലി നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.

അതേസമയം അന്ന് ഗില്ലിയില്‍ അഭിനയിക്കാന്‍ വിജയ് വാങ്ങിയ പ്രതിഫലവും ഏറെ ചര്‍ച്ചയാകുന്നുണ്ട്. 2004ല്‍ എട്ട് കോടി രൂപയ്ക്കാണ് ഗില്ലി ഒരുക്കിയത്. അതില്‍ നാല് കോടിയാണ് വിജയ് വാങ്ങിയ പ്രതിഫലം. ഇപ്പോള്‍ 200 കോടി വാങ്ങുന്ന വിജയിയുടെ അന്നത്തെ പ്രതിഫലം ശരിക്കും അത്ഭുതപ്പെടുത്തും എന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്.

വിജയ് ഇപ്പോൾ വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ദി ​ഗോട്ട് എന്ന സിനിമയിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ദി ഗോട്ടിനായി ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്തും നടന്നിരുന്നു. ക്ലൈമാക്സാണ് തിരുവനന്തപുരത്ത് ചിത്രീകരിച്ചത്. കേരളത്തിലെത്തിയ വിജയ്‍യ്‍ക്ക് ലഭിച്ച സ്വീകരണത്തിന്റെ വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. കേരളത്തിലും വലിയ ആരാധകരുള്ള ഒരു താരമാണ് ദളപതി വിജയ്.

വിജയ്‍യുടെ ലിയോയാണ് തമിഴ് സിനിമകളുടെ കലക്ഷനില്‍ കേരള ബോക്സ് ഓഫീസില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്. തിരുവനന്തപുരത്ത് ആരാധകര്‍ക്കൊപ്പം വിജയ്‍യെടുത്ത സെല്‍ഫി ഫോട്ടോ വമ്പൻ ഹിറ്റായിരുന്നു. ദി ഗോട്ടിന്റെ മറ്റൊരു പ്രധാന ഭാഗത്തിന്റെ ചിത്രീകരണം ദുബായിലും നടന്നിരുന്നു. വിജയ് നായകനായി ഒടുവിലെത്തിയ ചിത്രം ലിയോയാണ്.

Vijay

ചിത്രത്തിൽ തൃഷയായിരുന്നു നായിക. വർഷങ്ങൾക്കുശേഷം ​ഗില്ലി ജോഡിയെ വീണ്ടും ഒരുമിച്ച് കണ്ട സന്തോഷം ആരാധകർക്കും ഉണ്ടായിരുന്നു. അതേസമയം ദി ​ഗോട്ട് സിനിമയോടെ അഭിനയ ജീവിതത്തോടെ വിട പറഞ്ഞ് പൂർണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനാണ് വിജയിയുടെ തീരുമാനം.

വിജയിയുടെ കരിയറിലെ അറുപത്തിയെട്ടാമത്തെ ചിത്രമായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം 2024 സെപ്തംബര്‍ അഞ്ചിനായിരിക്കും റിലീസ് ചെയ്യുക. എജിഎസ് എന്‍റര്‍ടെയ്മെന്‍റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X