ആരാധകരെ ആവേശത്തിലാഴ്ത്തി രജനിയുടെ ടൈറ്റില്‍ കാര്‍ഡ്! വീഡിയോ വൈറല്‍! കാണൂ

By Prashant V R

Recommended Video

ആരാധകരെ ആവേശത്തിലാഴ്ത്തി രജനിയുടെ ടൈറ്റില്‍ കാര്‍ഡ് | filmibeat Malayalam

രജനീകാന്തിന്റെ സിനിമകളിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ആദ്യം കാണിക്കാറുളള ടൈറ്റില്‍ കാര്‍ഡ്. ബിഗ് സ്‌ക്രീനില്‍ സൂപ്പര്‍സ്റ്റാര്‍ രജനി എന്ന് എഴുതി കാണിക്കുന്നതുമുതല്‍ ആരാധകര്‍ ആഘോഷം തുടങ്ങാറുണ്ട്. തലെെവരുടെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്ന അണ്ണാമലൈ മുതലാണ് ഈ പതിവ് അണിയറ പ്രവര്‍ത്തകര്‍ തുടങ്ങിയിരുന്നത്.

തുടര്‍ന്നങ്ങോട്ട് രജനിയുടെ മിക്ക ചിത്രങ്ങള്‍ക്കും ടൈറ്റില്‍ കാര്‍ഡ് ഉപയോഗിക്കാറുണ്ടായിരുന്നു. പുതിയ ചിത്രം 2.0യ്ക്ക് വേണ്ടി ഒരുക്കിയ ടൈറ്റില്‍ കാര്‍ഡും ശ്രദ്ധേയമായിരുന്നു. 2ഡിയില്‍ ത്രീഡി എഫക്ടിലുളള കാര്‍ഡാണ് ഇത്തവണ ശങ്കര്‍ രജനിക്കായി ഒരുക്കിയിരുന്നത്.

rajinikanth

2.0യുടെ തിയ്യേറ്ററില്‍ നിന്നെടുത്ത ടൈറ്റില്‍ കാര്‍ഡ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡ് വീഡിയോ സ്‌പെഷ്യല്‍ എഫക്ടുകളിലെ അതിനൂതന വിദ്യ ഉപയോഗിച്ച തയ്യാറാക്കിയതാണ്. ചിത്രത്തിന്റെ മറ്റു ടൈറ്റിലുകളിലും ഇതേരീതിയില്‍ തന്നെയാണ് കാണിച്ചിരിക്കുന്നത്.

അതേസമയം മികച്ച സ്വീകരണമാണ് 2.0യ്ക്ക് എല്ലായിടത്തുനിന്നും ലഭിക്കുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ എല്ലാം പുലര്‍ച്ചെ മുതല്‍ ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിച്ചിരുന്നു. ചിത്രം കണ്ട ആളുകളെല്ലാം മികച്ച അഭിപ്രായങ്ങളാണ് 2.0യെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X