അയ്യോ ചിരിച്ച് ചിരിച്ച് ചിരിച്ച്...പിന്നെയും ചിരിച്ച് ചിരിച്ച് ചിരിച്ച്
അധികം ചിരിക്കാന്‍ വരട്ടെ, അത്ര കോമഡിയുള്ള കാര്യമൊന്നുമല്ല പറഞ്ഞുവരുന്നത്. 'ഇത് കതിരവേലിന്‍ കാതല്‍' എന്ന ചിത്രത്തിന് ശേഷം നയന്‍താരയും ഉദയനിധി സ്റ്റാലിനും താര ജോഡികളായെത്തുന്ന 'നന്‍പേന്‍ണ്ട' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.
ഇവര്‍ക്കൊപ്പം സന്താനവും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയുള്ള തമാശകളെല്ലാം കോര്‍ത്തിണക്കി, നയന്‍സും ഉദയനിധി സ്റ്റാലിനും, സന്താനവും ചിരിച്ച് ചിരിച്ച് മറിയുന്നതാണ് ആദ്യ ടീസറിലെ ആകര്‍ഷണം.

'ബോസ് എന്‍കിറ ബാസ്‌കരന്‍' എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ജഗദീഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെഡ്മൂവീസിന്റെ ബാനറില്‍ ഉദയനിധി തന്നെ നിര്‍മിക്കുന്ന ചിത്രം അടുത്ത മാസം തിയേറ്ററകളിലെത്തും.
ചിത്രത്തിന് വേണ്ടി ആദ്യം നായികയായി പരിഗണിച്ചിരുന്നത് കാജള്‍ അഗര്‍വാളിനെയായിരുന്നു. എന്നാല്‍ കതിരവേലിന്‍ കാതല്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് ഉദയനിധി കഥ നയന്‍സിനോട് പറയുകയും, നയന്‍സിന് കഥ ഇഷ്ടപ്പെടുകയും ചെയ്തു. തനിക്ക് ഇതില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് നയന്‍ പറഞ്ഞതോടെ കാജള്‍ ഔട്ട്.
ചിത്രത്തില്‍ അഭിനയിക്കുന്നതിനായി കാജലിന് അഡ്വാന്‍സ് തുകപോലും കൊടുത്തു കഴിഞ്ഞതിന് ശേഷമായിരുന്നു നടിയെ തട്ടി, നയന്‍താരയെ കയറ്റിയത്. ഇതോടെ നയനും ഉദയനിധിയും പ്രണയത്തിലാണെന്ന ഗോസിപ്പും പ്രചരിച്ചിരുന്നു. എന്തായാലും ടീസറില്‍ ഒരു പുതുമയുണ്ടെന്ന് പറയാതെ വയ്യ!


Click it and Unblock the Notifications











