ഉദയനിധിയെ നയന്‍താര രക്ഷിയ്ക്കും
തമിഴകത്ത് ഇപ്പോള്‍ പുതിയൊരു താരജോഡി ഉദയം കൊണ്ടിരിക്കുകയാണ്. നയന്‍താര- ഉദയനിധി സ്റ്റാലിന്‍ കൂട്ടുകെട്ട്. സിനിമയ്ക്കപ്പുറം വളര്‍ന്നു നില്‍ക്കുന്ന ഈ സൗഹൃദത്തിന്റെ പുതിയ ചിത്രമാണ് 'നന്‍പേണ്ട'. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
ഉദയനിധി സ്റ്റാലിന് പുതിയൊരു പേര് നേടി കൊടുക്കാന്‍ നയന്‍താരയ്ക്ക് കഴിയുമെന്ന സൂചന ട്രെയിലറിലുണ്ട്. ഇരുവരും നേരത്തെ ഉന്നിച്ച 'ഇത് കതിര വേലിന്‍ കാതല്‍' എന്ന ചിത്രവും തമിഴകത്ത് വന്‍ വിജയമായിരുന്നു.

നയന്‍താരയും ആര്യയും ഒന്നിച്ച 'ബോസ് എന്‍കിറ ബാസ്‌കരന്‍' എന്ന ചിത്രത്തിന്റെ അസോഷ്യേറ്റായ ജഗദീഷാണ് നന്‍പേണ്ട എന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. റെഡ് മൂവീസിന്റെ ബാനറില്‍ ഉദയനിധി തന്നെ നിര്‍മിക്കുന്ന ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തും.
സന്താനവും മലയാളി നടി ഷെറിനും മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ തമന്ന ഒരു അതിഥി വേഷവും ചെയ്യുന്നു. മനോഹരമായ ഗാനങ്ങളും നിറഞ്ഞ ഹാസ്യവുമാണ് ചിത്രമെന്ന സൂചന ട്രെയിലര്‍ നല്‍കുന്നു.


Click it and Unblock the Notifications











